രണ്ട് വര്‍ഷം മുമ്പ് ബഹ്റൈനില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ മൂന്ന് പേര്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കി.
ഇന്ത്യൻ സ്കൂളിൽ 10, 12 ക്ലാസുകളിൽ ഒഴിച്ചുള്ള ഡിവിഷനുകളിൽ പ്രവേശനം നേടുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
എയ്ഡ്സ് ബാധിതര്‍ക്ക് സാധാരണ പൗരന്മാര്ക്ക് ലഭ്യമാകുന്ന മുഴുവന്‍ അവകാശങ്ങളും ലഭ്യമായിരിക്കും. എയ്ഡ്സ് ബാധിതരോടൊപ്പം അവരുടെ ബന്ധുക്കള്‍ക്ക് താമസിക്കാന്‍ അവകാശമുണ്ടായിരിക്കും. ഇവരുടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഉറപ്പാക്കും. രോഗബാധിതരായതിന്റെ പേരില്‍ ജോലിയില്‍ നിന്ന് ആരെയും പിരിച്ചുവിടാനാകില്ല.
ഉപഭോക്താക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് ബോധ്യമായാൽ 17007003 എന്ന നമ്പറിൽ അറിയിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്
ബ്യൂട്ടീഷനായി ജോലി ചെയ്ത് വരുകയായിരുന്ന നഫീന സലീം എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹമദ് ടൗണില്‍ യുവതിയുടെ താമസ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നിലവിലുള്ള അഞ്ചു ദിനാര്‍ ഫീസ് ഏഴുദിനാറായി കൂട്ടും. മാര്‍ച്ച് 26 മുതല്‍ ഈ ഭേദഗതി പ്രാബല്യത്തില്‍ വരുമെന്നാണു റിപ്പോര്‍ട്ട്. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വിമാനക്കമ്പനി ഈ തുക യാത്രക്കാരില്‍നിന്ന് ഈടാക്കും. പിന്നീട് ഇതു വിമാനത്താവള അധികൃതര്‍ക്കു കൈമാറും.
ബഹ്റിൻ എയർപോർട്ടിൽ നിന്ന് പുറപ്പെടുകയും, ഇവിടെ വന്നിറങ്ങുകയും ചെയ്യുന്ന വിമാനങ്ങളിൽ 85 ശതമാനവും കൃത്യസമയം പാലിക്കുന്നു.
ബഹ്റൈനില്‍ നിന്ന് കോഴിക്കോട് വഴി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷന് സൗകര്യം ഉടന്‍ പ്രാബല്യത്തില്‍ വരും. ജനുവരി 16 മുതലാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷന് വിമാനം ലഭിക്കുക.
അഞ്ച് ദിനാറിൽ നിന്നും ഏഴ് ദിനാർ ആയാണ് ഫീസ് വർധിപ്പിക്കുന്നത്.
ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യത്ത് ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ നിയമപരമായി ജോലി ചെയ്യാന്‍ കഴിയുന്ന ഫ്ലക്സിബിള്‍ വര്‍ക്കിംഗ് പെര്‍മിറ്റ് പ്രഖ്യാപനം ജി.സി.സി തലത്തില്‍ തന്നെ ആദ്യ ചുവട് വെപ്പായി മാറി. പ്രവാസി വീട്ടമ്മമാര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന തൊഴില്‍ പരിഷ്കരണവും ശ്രദ്ധിക്കപ്പെട്ടു.