Currency

ബഹ്‌റൈനില്‍ വിമാനത്താവള നികുതി കൂട്ടാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Sunday, January 8, 2017 7:06 am

മനാമ: ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ഡിസംബര്‍ 29നാണ് പുറപ്പെടുവിച്ചത്. 90 ദിവസത്തിനുള്ളില്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ട്രാന്‍സിറ്റ് യാത്രക്കാരില്‍നിന്ന് ഒരുദിനാര്‍ ഫീസായി ഈടാക്കുമെന്നും ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലുള്ള അഞ്ചു ദിനാര്‍ ഫീസ് ഏഴുദിനാറായി കൂട്ടും. മാര്‍ച്ച് 26 മുതല്‍ ഈ ഭേദഗതി പ്രാബല്യത്തില്‍ വരുമെന്നാണു റിപ്പോര്‍ട്ട്. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വിമാനക്കമ്പനി ഈ തുക യാത്രക്കാരില്‍നിന്ന് ഈടാക്കും. പിന്നീട് ഇതു വിമാനത്താവള അധികൃതര്‍ക്കു കൈമാറും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ അടിസ്ഥാന നിരക്കിനു പുറമെ നികുതി, ഇന്ധന ഫീസ്, യാത്രാസൗകര്യങ്ങള്‍ക്കുള്ള ഫീസ് എന്നിവ യാത്രക്കാരന്‍ അടയ്‌ക്കേണ്ടതായി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x