
മനാമ : ലോകത്തിലെ ഏറ്റവുമധികം കൃത്യനിഷ്ഠ പാലിക്കുന്ന 10 എയർപോർട്ടുകളുടെ പട്ടികയിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളവും. ബഹ്റിൻ എയർപോർട്ടിൽ നിന്ന് പുറപ്പെടുകയും, ഇവിടെ വന്നിറങ്ങുകയും ചെയ്യുന്ന വിമാനങ്ങളിൽ 85 ശതമാനവും കൃത്യസമയം പാലിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
വർഷത്തിൽ 87,000ത്തോളം വിമാനങ്ങൾ വന്നിറങ്ങുന്ന ബഹ്റൈന് കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്ത് ഒമ്പതാം സ്ഥാനമാണ്. യു.കെ ഏവിയേഷൻ അനലിസ്റ്റുകളായ ഓ.എ.ജിയാണ് പഠനം നടത്തിയ പഠനത്തിൽ യു.കെയിലെ ബ്രിമിങ്ഹാം എയർപോർട്ട് ആണ് ലോകത്തിൽ ഏറ്റവും കൃത്യനിഷ്ഠയുള്ള എയർപോർട്ട്. ഇവിടെ 91 ശതമാനം വിമാന സർവീസുകളുടെയും വരവും പോക്കും കൃത്യസമയത്താണ്.
ഒസാകാ : 89.68%3, പനാമ സിറ്റി : 89.56%4, ബെലോ ഹൊറിസോണ്ടെ : 88.49%5, കോളോൺ ബോൺ : 88.27%6, കേയ്പ്പ് ടൌൺ : 86.06%7, മിലാനോ ബെർഗാമോ : 85.87%8, പെർത്ത് : 85.86%9, അഡലൈഡ് ഇന്റർനാഷണൽ : 84.90% എന്നിവയാണ് ആദ്യപത്തിൽ ഇടം നേടിയ മറ്റു വിമാനത്താവളങ്ങൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.