Currency

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷന്‍ സൗകര്യം ഉടന്‍

സ്വന്തം ലേഖകന്‍Thursday, January 5, 2017 11:49 am

മനാമ: ബഹ്‌റൈനിലെ മലയാളികളുടെ ആവശ്യത്തിന് എയര്‍ഇന്ത്യയുടെ പച്ചകൊടി. ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട് വഴി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷന്‍ സൗകര്യം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മലയാളികള്‍ക്ക് മികച്ച യാത്രാ സൗകര്യം ലഭ്യമാകും. ജനുവരി 16 മുതലാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷന്‍ വിമാനം ലഭിക്കുക. തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കും ഇതേ സൗകര്യം ലഭിക്കും.

ജനുവരി 16 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര എളുപ്പമാകും. ഐ.എക്‌സ് 374 വിമാനത്തില്‍ കോഴിക്കോടും കൊച്ചിയിലും പോകാന്‍ സാധിക്കും. ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സര്‍വീസ് ഗുണകരമാകും. മാര്‍ച്ച് മാസം വരെയാണ് ഇപ്പോള്‍ ഈ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുള്ള തെങ്കിലും ഭാവിയില്‍ ഇത് തുടര്‍ന്നേക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x