
മനാമ: ഇന്ത്യൻ സ്കൂളിൽ 10, 12 ക്ലാസുകളിൽ ഒഴിച്ചുള്ള ഡിവിഷനുകളിൽ പ്രവേശനം നേടുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. ഇതാദ്യമായാണ് പ്രവേശനത്തിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നത്.
പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ (www.indianschool.bh) എന്ന ലിങ്ക് ഉപയോഗിച്ച് അവരവർക്ക് വേണ്ടുന്ന ഓപ്ഷൻ പ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യപ്പെട്ടവരിൽ സ്കൂളിൽ നിന്നും വിവരം നൽകുന്നത് പ്രകാരം മാത്രം മറ്റ് നടപടികൾക്ക് വേണ്ടി ഹാജരായാൽ മതിയാകും.
കൂടുതൽ വിവരങ്ങൾക്ക് ഇസാടൗൺ ക്യാമ്പസിലാണെങ്കിൽ 17684166 എന്ന നമ്പറിലും റിഫാ ക്യാമ്പസിലാണെങ്കിൽ 77377000 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.