2016 ജനുവരി മുതൽ ഡിസംബർ 31 വരെ 186ഓളം ഇന്ത്യക്കാരാണ് രാജ്യത്ത് മരണപ്പെട്ടത്
ജയിലില്‍ തോക്കുമായെത്തിയവര്‍ പൊലീസുകാരനെ കൊലപ്പെടുത്തിയശേഷം തീവ്രവാദികളെ മോചിപ്പിക്കുകയായിരുന്നു. തീവ്രവാദകുറ്റത്തിന് ശിക്ഷിച്ച 10 പേരെയാണ് സംഘം രക്ഷപ്പെടുത്തിയത്. മനാമയുടെ തെക്കന്‍പ്രദേശത്തുള്ള ജോ പ്രിസണിലാണ് ആക്രമണമുണ്ടായത്.
ഇമാന് സലേഹി എന്ന സ്പോര്‍ട്സ് ജേണലിസ്റ്റിനെയാണ് കൊലപ്പെടുത്തിയത്. ആറു വയസുകാരനായ മകന്റെ മുന്നില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചത്. ബഹ്റൈന്‍ വാച്ച് എന്ന ജനാധിപത്യ ഗവേഷണ സംഘടനയുടെ തലവന്‍ അല ഷെഹാബിയാണ് ഈ വിവരം ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്.
പന്നിയിറച്ചി നിരോധിക്കണമെന്ന ആവശ്യം ബഹ്റൈന്‍ സര്‍ക്കാര്‍ തള്ളി. രാജ്യത്ത് അധിവസിക്കുന്ന അമുസ്ലിംകളുടെ അവകാശങ്ങള്‍ ഹനിക്കാനാവില്ലെന്നു കാട്ടിയാണു പാര്‍ലമെന്റംഗം മുന്നോട്ടു വച്ച ആവശ്യം സര്‍ക്കാര്‍ നിരസിച്ചത്. പാര്‍ലമെന്റംഗമായ അബ്ദുള്ള ബിന്‍ ഹുവൈലാണ് പന്നിയിറച്ചി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
2016ലെ വാർഷിക കണക്കുകളുടെ അടിസ്ഥാനത്തിൽ ഫോബ്സ് മാസികയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്
കൊല്ലം സ്വദേശിനി ലൈലയുടെ വീട് സന്ദര്‍ശനത്തിനാണ് ബഹ്റൈന്‍ വിദേശ കാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ ഷൈഖ് ഖാലിദ് അല്‍ അഹമദ് അല്‍ ഖലീഫ എത്തിയത്. വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
ഷോപ്പിങും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഷോപ്പ് ബഹ്റൈന്‍ എന്ന വ്യാപാരമേളയ്ക്കെത്തുന്നവരെ നിരവധി ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കുവാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ദക്ഷിണ ഗവര്‍ണറേറ്റിന് കീഴിലുള്ള അല്‍ ബസ്ത മാര്‍ക്കറ്റ് ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ആരംഭിച്ചു. എട്ട് ആഴ്ചകളിലായി വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെ ആയിരിക്കും പ്രവര്‍ത്തനം.
ഷോപ്പിംഗ് നടത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂണില്‍ ഗള്‍ഫില്‍ അവധി ആരംഭിക്കുന്ന സമയത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ കമ്പനികള്‍ തയാറെടുക്കുകയാണ്. ഈ ദിവസങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇരുട്ടടിയാണ് കമ്പനികളുടെ തീരുമാനം. പ്രവാസികളെ പിഴിയാന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസും രംഗത്തുണ്ട്.