രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ വിസാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. വിസാ ഫീസില്‍ അമ്പതു ദിനാറിന്റെ വര്‍ധനയാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്. പുതുതായി ഗാര്‍ഹിക തൊഴിലാളികളെ ഇനി സ്പോണ്സര് ചെയ്യുന്നവര്‍ക്ക് അധികം ഫീസ് നല്‍കേണ്ടി വരും.
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 29,30 തീയതികളില്‍.
2018ഓടെ നിര്‍ബന്ധവും സമ്പൂര്‍ണമായ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാര്‍, മറ്റ് ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരുടെ വിസ ഫീസില്‍ 50 ദിനാറിന്‍െറ വര്‍ധന വരുത്തുമെന്നാണ് റിപ്പോർട്ട്.
45ാമത് ബഹ്റെയിന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് കേരളീയ സമാജം സംഘടിപ്പിച്ച പരിപാടിയിലാണ് മുതുകാടിന് ഇന്ദ്രജാലം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. കണ്ണിമവെട്ടാന്‍ പോലും കാക്കാതെ അരങ്ങു നിറഞ്ഞ മുതുകാടിന്റെ ഇന്ദ്രജാല പ്രകടനങ്ങളെ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.
നേരത്തേ ബഹ്റൈനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെയും മക്കളെയും സ്പോണ്സര് ചെയ്യാന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല ഭര്‍ത്താവിന്റെ വിസയില്‍ എത്തിയിരുന്ന സ്ത്രീകള്‍ക്ക് ചില പ്രത്യേക ജോലികള്‍ മാത്രമേ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതിലും മാറ്റമുണ്ടായി.
ഡിസംബര്‍ 16ന് ദേശീയദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യവും ജനതയും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
ഡിസംബര്‍ 16, 17, 18,19 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പുതിയ നിയമപ്രകാരം പരമ്പരാഗത ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് ലഭിക്കുന്നതിന് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.
മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നതിന് ഗള്‍ഫ് മേഖലയിലുള്ള സംവിധാനങ്ങളെ സംയോജിപ്പിക്കുകയും കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. റീജിയനല്‍ ബാലസ്റ്റിക് മിസൈല്‍ പ്രതിരോധം എന്ന പേരിലാണ് ഗള്‍ഫ് രാജ്യങ്ങളെ പുറംലോകത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്ന വിധത്തില്‍ പദ്ധതി ആവിഷ്കരിക്കുന്നത്.
ബഹ്റൈൻ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെല്ലായിടത്തും അലങ്കാര വിളക്കുകൾ പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു.