മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നതിന് ഗള്‍ഫ് മേഖലയിലുള്ള സംവിധാനങ്ങളെ സംയോജിപ്പിക്കുകയും കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. റീജിയനല്‍ ബാലസ്റ്റിക് മിസൈല്‍ പ്രതിരോധം എന്ന പേരിലാണ് ഗള്‍ഫ് രാജ്യങ്ങളെ പുറംലോകത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്ന വിധത്തില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.
മനാമ: ജി.സി.സി രാഷ്ട്രങ്ങള്‍ക്കായി മിസൈല്‍ പ്രതിരോധ കവചം ഒരുക്കുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നതിന് ഗള്‍ഫ് മേഖലയിലുള്ള സംവിധാനങ്ങളെ സംയോജിപ്പിക്കുകയും കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. റീജിയനല്‍ ബാലസ്റ്റിക് മിസൈല്‍ പ്രതിരോധം എന്ന പേരിലാണ് ഗള്‍ഫ് രാജ്യങ്ങളെ പുറംലോകത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്ന വിധത്തില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡോ. ആഷ്ടണ്‍ കാര്‍ട്ടറാണ് വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (ഐ.ഐ.എസ്.എസ്) മേഖലാ സുരക്ഷാ ഉച്ചകോടിയായ 12ാമത് മനാമ ഡയലോഗിലാണ് ആഷ്ടണ്‍ കാര്‍ട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ രാജ്യങ്ങളില്‍ പാട്രിയോറ്റ് ബാറ്ററികള്‍ വിന്യസിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം, ഖത്തറില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ഏര്‍ലി വാണിങ് റഡാര്‍ എന്നിവയെല്ലാം മിസൈല്‍ കവചത്തിന്റെ ഭാഗമാകും. ഇതോടൊപ്പം കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ ശക്തമായ നാവിക സാന്നിധ്യത്തിനൊപ്പം അമേരിക്കന്‍ നാവികസേന ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പരിശീലനം നല്‍കാനും തയാറാണ്. സംയുക്ത പരിശോധനകള്‍ നടത്താനും ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ പ്രതിരോധത്തിന് ആവശ്യമായ സഹായവും നല്‍കും. സൈബര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനിന് ശേഷിയുണ്ട്. ഇതോടൊപ്പം തീവ്രവാദികളും ഭീകരവാദികളും സൈബര്‍ ലോകം ഉപയോഗിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് തടയുന്നതിന് പ്രതിരോധ തന്ത്രങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിന് ആവശ്യമായ സഹായങ്ങളും ചെയ്യും.
മിഡിലീസ്റ്റില്‍ നിലവില്‍ 58000 അമേരിക്കന്‍ സൈനികരുണ്ട്. ഇറാഖിലും സിറിയയിലുമായി മാത്രം 5000ല്‍ അധികം അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സൈനികരുടെ എണ്ണം സംബന്ധിച്ച് തീരുമാനിക്കുമെന്നും ഡോ.ആഷ്ടണ്‍ കാര്‍ട്ടണ്‍ പറഞ്ഞു. ഇറാഖിലും സിറിയയിലും ഐ.എസിന്റെ പരാജയം പൂര്‍ണമാകുന്നത് വരെ അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hmm it appears like your site ate my first comment (it was extremely long) so
I guess I’ll just sum it up what I submitted and
say, I’m thoroughly enjoying your blog. I as well am
an aspiring blog blogger but I’m still new to everything.
Do you have any tips for inexperienced blog writers?
I’d definitely appreciate it.
Hello all, here every person is sharing these kinds of know-how, therefore
it’s pleasant to read this web site, and I used
to pay a visit this website everyday.
Normally I don’t learn post on blogs, however I wish to say that this write-up very pressured me to check out
and do so! Your writing style has been surprised me. Thanks,
quite great article.
Thank you for the auspicious writeup. It in fact was a amusement account it.
Look advanced to far added agreeable from you!
By the way, how can we communicate?