Currency

ഗാര്‍ഹിക തൊഴിലാളികളുടെ വിസാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം

സ്വന്തം ലേഖകന്‍Thursday, December 22, 2016 4:22 pm

രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ വിസാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. വിസാ ഫീസില്‍ അമ്പതു ദിനാറിന്റെ വര്‍ധനയാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്. പുതുതായി ഗാര്‍ഹിക തൊഴിലാളികളെ ഇനി സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അധികം ഫീസ് നല്‍കേണ്ടി വരും.

മനാമ: രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ വിസാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. വിസാ ഫീസില്‍ അമ്പതു ദിനാറിന്റെ വര്‍ധനയാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്. പുതുതായി ഗാര്‍ഹിക തൊഴിലാളികളെ ഇനി സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അധികം ഫീസ് നല്‍കേണ്ടി വരും. 2018ഓടെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് ഹെല്‍ത്ത് മിനിസ്ട്രി, ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡവലപ്‌മെന്റ് മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്കുള്ള ആരോഗ്യഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനാണ് വര്‍ധിപ്പിക്കുന്ന തുക ചെലവഴിക്കുകയെന്ന് തൊഴില്‍കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഇന്‍ഷുറന്‍സ് പദ്ധതി ഗാര്‍ഹിക ജോലിക്കാരെയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഇന്‍ഷുറന്‍സ് ഫീസ് നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലുടമകളുടെ ഉത്തരവാദിത്തമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് തൊഴിലുടമ പൂര്‍ണമായി നല്‍കുകയോ തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുകയോ ചെയ്യാമെന്നും സബാഹ് അല്‍ ദോസരി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഗാര്‍ഹിക തൊഴിലാളികളുടെ വിസാ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം”

  1. This is very interesting, You’re a very skilled blogger. I’ve joined your rss
    feed and look forward to seeking more of your excellent post.
    Also, I’ve shared your site in my social networks!

  2. Dyan says:

    I like what you guys tend to be up too. This kind of clever work and coverage!
    Keep up the amazing works guys I’ve incorporated you guys to
    our blogroll.

Comments are closed.

Top
x