Currency

Bahrain

പ്രവാ­സി­കളെ­ മാ­ത്രം ജോ­ലി­ക്കെ­ടു­ക്കു­ന്ന സ്ഥാ­പനങ്ങൾ­ക്കെ­തി­രെ­ നടപടി­യെടുക്കുമെന്ന് അധികൃതർ

മനാമ: ബഹ്റൈനിൽ പ്രവാസികളെ മാത്രം ജോലി‌ക്കെടുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരോടുള്ള അവഗണനയാണ് ഇതെന്നും ഇതിനു കൂട്ടു നിൽക്കുന്ന കൺസൾട്ടൻസികൾക്കെതിരെയും നടപടി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.  ഇത്തരം തൊഴിൽ വിജ്ഞാപനങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമപ്രകാരം രാജ്യത്തെ പൗരന്മാർക്കാണ് മുൻ‌തൂക്കമെന്നും അധികൃതർ വ്യക്തമാക്കി.  ഇത്തരം ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ബഹ്റൈനിൽ മഴ തുടരുന്നു; ശുചീകരണ തൊഴിലാളികൾ ദുരിതത്തിൽ

മനാമ: ബഹ്റൈനിൽ മഴ തുടരുന്നു. . പല സ്ഥലങ്ങളിലും മഴ വെള്ളവും അഴുക്കുവെള്ളം കെട്ടിക്കിടക്കുകയാണ്. ഫ്‌ളാറ്റുകളുടെ സമീപങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ചവറു വീപ്പകളിൽ മലിനജലം നിറഞ്ഞു പുറത്തേയ്ക്ക് ഒഴുകുന്ന നിലയിലാണ്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും റോഡുകളിലേയ്ക്ക് ഒഴുകിയെത്തിയിട്ടുമുണ്ട്. ഇതാകട്ടെ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മഴയുള്ളതിനാൽ പലരും ചവറ്റു കുട്ടയിലേയ്ക്ക് ചപ്പു ചവറുകൾ വലിച്ചറിയുന്നതാണ് ജോലിഭാരം കൂടുന്നതിന് കാരണമായതെന്ന് തൊഴിലാളികൾ പറയുന്നു. മനാമ, ഗുദൈബിയ തുടങ്ങിയ ഇടുങ്ങിയ പ്രദേശങ്ങളിലെ ഇടറോഡുകളിൽ പലതും മഴവെള്ളവും മലിന ജലവും കൂടി കെട്ടിക്കിടക്കുകയാണ്. മഴവെള്ളം […]

Top
x