രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടപടി എന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് സി.എ.എ വ്യക്തമാക്കി.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചുവെന്നും ബഹ്റൈന്‍ ആഭ്യന്തരകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ബഹ്റൈനില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരായ രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേരെയും ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സക്കെത്തിയ രോഗിയില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് രോഗം പടര്‍ന്നത്.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനൊരുങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ബഹ്റൈന്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളാണ് ഇ-ലേണിങ് സംവിധാനം ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്ത് വീട്ടിലിരുന്ന് പഠനം നടത്താന്‍ ഇതുവഴി കഴിയും.
ബഹ്റൈനില്‍ കോവിഡ്-19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കിയ അവധി രണ്ടാഴ്ചകാലത്തേക്ക് കൂടി നീട്ടി. മാര്‍ച്ച് 29 വരെ സ്കൂള്‍, കോളേജ്, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രോഗബാധ കണ്ടെത്താനുള്ള വൈദ്യപരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇറാന് സന്ദര്‍ശിച്ച് രാജ്യത്തെത്തിയവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് എന്നതിനാല്‍ ഈ മാസം ഇറാന് സന്ദര്‍ശിച്ച മുഴുവന്‍ പേരോടും വൈദ്യപരിശോധനക്ക് വിധേയരാകാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന് സന്ദര്‍ശിച്ച ശേഷം രാജ്യത്തേക്ക് വന്ന വ്യക്തികളിലാണ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയത് എന്നതിനാല്‍ ഇറാനിലേക്കുള്ള യാത്ര കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇറാഖ്, ലബനോന്‍ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളും നിര്‍ത്തി. മുന്‍കരുതല്‍ എന്ന നിലയില്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചക്കാലത്തേക്ക് അവധി നല്കിയതും രോഗബാധയുടെ വ്യാപനം തടയുവാനുദ്ദേശിച്ചാണ്.
ബഹ്റൈനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി. ആരോഗ്യമന്ത്രാലയം ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണിത്. പുതുതായി വൈറസ് ബാധ കണ്ടെത്തിയ ആറു പേരില്‍ രണ്ട് പേര് ബഹ്റൈന്‍ പൗരന്മാരും നാലു പേര് രാജ്യത്തെത്തിയ സൗദി പൗരന്മാരുമാണ്.
ബഹ്റൈനില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന് സന്ദര്‍ശിച്ച ശേഷം ദുബായ് വഴി ബഹ്റൈന്‍ വിമാനത്താവളത്തിലെത്തിയ യുവതിക്കാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ടായി.
രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം മാറ്റിയതായി ആരോഗ്യമന്ത്രാലയം. മുഹമ്മദ് ജാസിം കാനൂ സെന്റര്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. നഈം, സിത്ര സെന്ററുകള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2.15 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 9 വരെയുമാകും പ്രവര്‍ത്തിക്കുക.