Currency

കോവിഡ്-19: ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Thursday, March 12, 2020 1:14 pm

മനാമ: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനൊരുങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളാണ് ഇ-ലേണിങ് സംവിധാനം ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്ത് വീട്ടിലിരുന്ന് പഠനം നടത്താന്‍ ഇതുവഴി കഴിയും.

വിവിധ ക്ലാസുകളിലേക്ക് ഓണ്‍ലൈന്‍ പാഠഭാഗങ്ങള്‍ തയാറാക്കുന്നതിന് ചുമതലപ്പെടുത്തിയ മന്ത്രാലയ സംഘമാണ് പദ്ധതിക്ക് തയാറെടുപ്പുകള്‍ നടത്തുന്നത്. 45 സംഘങ്ങളെയാണ് പാഠഭാഗങ്ങള്‍ തയാറാക്കാന്‍ നിയോഗിച്ചിട്ടുള്ളത്. വിദ്യാഭ്യാസമന്ത്രി മജീദ് ബിന്‍ അലി അല്‍ നുഐമി ഓണ്‍ലൈന്‍ ക്ലാസുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x