
മനാമ: രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം മാറ്റിയതായി ആരോഗ്യമന്ത്രാലയം. മുഹമ്മദ് ജാസിം കാനൂ സെന്റര്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. നഈം, സിത്ര സെന്ററുകള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2.15 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 9 വരെയുമാകും പ്രവര്‍ത്തിക്കുക.
അവധി ദിനങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണിവരെയും വൈകിട്ട് 6 മുതല്‍ അര്‍ധരാത്രിവരെയും പ്രവൃത്തിക്കും. മുഹറഖ്, യൂസഫ് എന്‍ജിനീര്‍, ഹമദ് കാനൂ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.