
ബഹ്‌റൈന്‍: കോവിഡ് 19 രോഗബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് (സി.എ.എ) അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും വിസ ഓണ്‍ അറൈവലും നിര്‍ത്തിവെക്കുമെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ്റസിഡന്‍സ് അഫയേഴ്‌സും (എന്‍.പി.ആര്‍.) അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
രാജ്യത്തെ പൗരന്‍മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടപടി എന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് സി.എ.എ വ്യക്തമാക്കി.
നയതന്ത്ര പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം തുടര്‍ന്നും ലഭിക്കും. പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വിസ സേവനവും മറ്റ് തരത്തിലുള്ള വിസകളും ലഭ്യമായിരിക്കും. ഉത്തരവ് വരുന്നതിന് മുമ്പ് നല്‍കിയ വിസകള്‍ക്ക് പ്രാബല്യമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.