ഇന്ത്യയിലെ പട്ടിക പ്രകാരം ബംഗളൂരു തിരുവനന്തപുരം, ചെന്നൈ ബാംഗളൂര്‍, മുംബൈ ചെന്നൈ, മുംബൈഡല്‍ഹി എന്നീ റൂട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള പാത മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
സിറ്റി സ്റ്റേഷനില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് രണ്ട് മെമുവും രാമനഗരയിലേക്ക് മൂന്നു മെമുവുമാണ് സര്‍വീസ് നടത്തുക. രാമനഗരയിലേക്കുള്ള മെമുവില്‍ ഒരെണ്ണം രാവിലെയും ബാക്കി രണ്ട് സര്‍വീസുകള്‍ വൈകിട്ടുമായിരിക്കും.
കര്‍ണാടക ചിത്രകലാപരിഷത്തിലും കുമാരകൃപ റോഡിലുമായി നടന്ന ചിത്രസന്തെയില്‍ മലയാളികളുള്‍പ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 1200 ചിത്രകാരന്മാര് പങ്കെടുത്തു.
ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ എ.ടി.എമ്മുകളില്‍ പണം എത്തിയെങ്കിലും ഗ്രാമങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. ചുരുക്കം സ്ഥലങ്ങളിലുള്ള എ.ടി.എമ്മുകളില്‍ പോലും പണമില്ല. ബാങ്കുകളിലും ആവശ്യത്തിന് പണമില്ല. പ്രതിസിന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല, റിസര്‍വ് ബാങ്ക് മേഖല മേധാവി എന്നിവര്‍ക്ക് ജനുവരി 14ന് നിവേദനം നല്‍കുമെന്ന് കര്‍ഷകസംഘടന പ്രതിനിധികള്‍ പറഞ്ഞു.
മകരസംക്രാന്തിയോടനുബന്ധിച്ച് കര്‍ണാടക ആര്.ടി.സി. 650 പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും. 13, 14, 15 തീയതികളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സംസ്ഥാനത്തിനുപുറത്തേക്കും പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നത്.
ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രത്യേകതകള്‍ വിനോദയാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞവര്‍ഷം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 5.61 ശതമാനത്തിന്റെ വര്‍ധനയണ് ഉണ്ടായത്.
യാത്രാത്തിരക്ക് പരിഗണിച്ച് കര്‍ണാടക ആര്.ടി.സി. കേരളത്തിലേക്ക് രണ്ട് പ്രത്യേക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. എറണാകുളത്തേക്ക് ഐരാവത് വോള്‍വോയും കോഴിക്കോട്ടേയ്ക്ക് നോണ്‍ എ.സി. ബസുമാണ് പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലേക്ക് ആകെ 16 പ്രത്യേക സര്‍വീസുകളായി.
സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് വൈറ്റ് ഫീല്‍ഡിലേക്ക് രണ്ട് മെമു സര്‍വീസുകളും രാമനഗരയിലേക്ക് മൂന്നു സര്‍വീസുകളുമാണ് നടത്തുക. രാമനഗരയിലേക്കുള്ള ഒരെണ്ണം രാവിലെയും ബാക്കി രണ്ട് സര്‍വീസുകള്‍ വൈകിട്ടുമായിരിക്കും. 17 മുതല്‍ ട്രെയിനുകള്‍ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തും.
ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം വേണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങളും അദേഹം വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന് മൃഗശാലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ രണ്ടാഴ്ച തുടര്‍ച്ചയായി നല്‍കണം. ഇക്കാലയളവില്‍ പക്ഷികള്‍ ചാവുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെങ്കില്‍ മൃഗശാല വീണ്ടും തുറക്കാനുള്ള അനുമതിക്കായി കേന്ദ്ര മൃഗശാല അതോറിറ്റിയ്ക്കു മുന്നില്‍ അപേക്ഷിക്കാന്‍ സാധിക്കും.