
ബംഗളൂരു: റിപ്പബ്ലിക്ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കര്‍ണാടക ആര്.ടി.സി. കേരളത്തിലേക്ക് രണ്ട് പ്രത്യേക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. എറണാകുളത്തേക്ക് ഐരാവത് വോള്‍വോയും കോഴിക്കോട്ടേയ്ക്ക് നോണ്‍ എ.സി. ബസുമാണ് പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലേക്ക് ആകെ 16 പ്രത്യേക സര്‍വീസുകളായി. തിരക്ക് കൂടുതലുള്ള 25നാണ് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നത്.
എറണാകുളം (മള്‍ട്ടി ആക്സില്‍ വോള്‍വോ2, ടിക്കറ്റ് 1480 രൂപ, ഐരാവത് വോള്‍വൊ1), കോട്ടയം (ഐരാവത് വോള്‍വൊ2, ടിക്കറ്റ് 1410), തൃശൂര്‍ (ഐരാവത് വോള്‍വോ2, ടിക്കറ്റ് 1300), പാലക്കാട് (മള്‍ട്ടി ആക്സില്‍ വോള്‍വൊ2, ടിക്കറ്റ് 1200), കോഴിക്കോട് (ഐരാവത് വോള്‍വോ2, ടിക്കറ്റ് 1060, നോണ്‍ എ.സി രാജഹംസ1), കണ്ണൂര്‍ (ഐരാവത് വോള്‍വൊ2, ടിക്കറ്റ് 690), മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് 2 ഐരാവത് വോള്‍വോ എന്നിങ്ങനെയാണ് ബസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.