കേരള സമാജം കേരളപ്പിറവിയുടെ 60 -മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “മോഹിനിയാട്ടം” ബാംഗ്ലൂരിലെ നൃത്തപ്രേമികള്‍ക്ക് ഒരു നവ്യാനുഭവമായി
തിരക്ക് കൂടുതലുള്ള 25നാണ് പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചത്. തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആര്.ടി.സി. കേരള ഓഫീസര്‍ ഇന്‍ ചാര്‍ജ് ജി. പ്രശാന്ത് പറഞ്ഞു. 25ന് കേരളത്തിലേക്കുള്ള പതിവ് സര്‍വീസുകളിലെല്ലാം ടിക്കറ്റ് തീര്‍ന്നിരിക്കുകയാണ്.
യുവപ്രവാസി സംഗമത്തോടെയാണ് തുടക്കം. രാവിലെ 9.30-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സുരിനാം വൈസ് പ്രസിഡന്റ് മൈക്കല്‍ അശ്വിന് അധിന് മുഖ്യാതിഥിയായിരിക്കും.
വ്യാഴാഴ്ച വൈകിട്ട് ഫ്രീഡം പാര്‍ക്കില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഒരുമിച്ചവരാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കോളേജ് വിദ്യാര്‍ഥിനികളുള്‍പ്പെടെ നൂറുകണക്കിന് യുവതികളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.
ഈസ്റ്റ് ബംഗളൂരുവിലെ ഒറ്റപ്പെട്ട സ്ഥലത്തുവച്ച് ഡിസംബര്‍ 31 രാത്രിയാണ് യുവതിക്കുനേരെ അതിക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയെ അക്രമിക്കുകയായിരുന്നു. അക്രമികള്‍ക്കെതിരെ ലൈംഗിക പീഡനത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ചിക്കമംഗളൂരുവിലെ കൊപ്പയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹം റിസോര്‍ട്ടില്‍ തങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മന്ത്രിയെ പുറത്തുകാണാതിരിക്കുകയും ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാതെയും ചെയ്തതോടെ പേഴ്സണല്‍ സ്റ്റാഫ് മുറി തള്ളിത്തുറക്കുകയും മഹാദേവിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
റിപ്പബ്ലിക് ദിനത്തിന് തൊട്ടു മുന്നിലുള്ള രണ്ടുദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. കേരള, കര്‍ണാടക ആര്.ടി.സി. ബസുകളിലും റിപ്പബ്ലിക് അവധിയോടനുബന്ധിച്ചുള്ള റിസര്‍വേഷന്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ചത്തെ അവസ്ഥ അനുസരിച്ച് രാത്രി എട്ടിന് പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസില്‍ റിപ്പബ്ലിക്ക്ദിനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നും സീറ്റ് ലഭ്യമല്ല.
2016ല്‍ സംസ്ഥാനപാതകളിലുണ്ടായ അപകടത്തില്‍ മാത്രം 1500 പേരാണ് മരിച്ചത്. സംസ്ഥാനപാതകളില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ട്രാഫിക് പോലീസ്. പട്രോളിങ്ങിനായി 100 വാഹനങ്ങള്‍ നിരത്തിലിറക്കും.
പദ്ധതിയുടെ ചെലവുവഹിക്കുന്ന കാര്യത്തിലുണ്ടായ തര്‍ക്കമാണ് പ്രതിസന്ധിയുണ്ടാക്കിയത്. ബംഗളൂരു നഗരത്തില്‍നിന്ന് നഗരപ്രാന്തത്തിലെ വിവിധപ്രദേശങ്ങളിലേക്കാണ് നിര്‍ദിഷ്ട സബര്‍ബന്‍ റെയില്‍വേ. 400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് നിര്‍മിക്കേണ്ടത്.
ഇന്ത്യയില്‍ തന്നെ കുറഞ്ഞ വിലയില്‍ ഫോണുകള്‍ വില്ക്കാന് ഇന്ത്യയിലെ നിര്‍മാണം വഴിയൊരുക്കും. പുറത്തുനിന്നു കൊണ്ടുവരുന്ന ഫോണുകള്‍ക്ക് കൊടുക്കേണ്ട 12.5 ശതമാനം അധിക നികുതിയില്‍നിന്ന് ഒഴിവാകുന്നതോടെയാണ് വിപണിയില്‍ മത്സരം ശക്തമാക്കി ഐഫോണുകള്‍ക്കു വിലകുറയ്ക്കാനാവുക.