ആറു മാസത്തിനിടെ മൂന്നാം തവണയാണ് തടാകത്തില്‍ മാലിന്യത്തിന് തീപിടുത്തം ഉണ്ടാകുന്നത്. അടിക്കടി തടാകത്തില്‍ ഇത്തരം തീപിടുത്തം ഉണ്ടാകറുണ്ട്. ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനമുള്ള മൈസൂരുവിലെ രണ്ടാമത്തെ വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂരു കൊട്ടാരം. അഞ്ചുവര്‍ഷം മുമ്പ് മൈസൂരു മൃഗശാലയാണ് ആദ്യം ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.
അര്ജുന്- നേഹ എന്നിവര്‍ തങ്ങളുടെ വിവാഹനിശ്ചയത്തിനായി ബംഗലൂരുവില്‍ നിന്നും 8.45 നുള്ള എയര്‍ ഏഷ്യ ക51129 എന്ന വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്ര പുറപ്പെടാനുള്ളവരായിരുന്നു. എന്നാല്‍ 8 മണിക്ക് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ഇവര്‍ സമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് വ്യാജ ബോംബ് ഭീഷണി നടത്തിയത്.
യുദ്ധവിമാനങ്ങള്‍ ആകാശത്ത് വിസ്മയക്കാഴ്ചയെരുക്കുന്ന എയ്റോ ഇന്ത്യയില്‍ ശക്തിതെളിയിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ തദ്ദേശീയ വിമാനങ്ങളുമുണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ എത്തുന്നതോടൊപ്പം ആഗോള തലത്തില്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളും എയ്റോ ഇന്ത്യയില്‍ പങ്കെടുക്കും.
ബംഗളൂരുവിലും മൈസൂരുവിലും 15 സ്ക്രീനുകളിലായി 61 ചിത്രങ്ങളാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും സംവിധായകരുടെയും സാന്നിധ്യവും വന്‍പ്രേക്ഷക തിരക്കും മൂലം ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനം ശ്രദ്ധിക്കപ്പെട്ടു.
വാഹനത്തില്‍ കടത്തുകയായിരുന്ന പണത്തിന്റെ പിടിച്ചെടുത്തതില്‍ 70 ശതമാനവും പുതിയ 2000 രൂപ നോട്ടുകളാണ്. 20 ശതമാനം നൂറുരൂപ നോട്ടും ബാക്കി 500 രൂപ നോട്ടുകളുമാണ്. മൂന്ന് കോഴിക്കോട് സ്വദേശികളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യദിനത്തില്‍ പാസ്പോര്‍ട്ടിനുള്ള 45 അപേക്ഷകള്‍ ലഭിച്ചു. പാസ്പോര്‍ട്ടിനായുള്ള അപേക്ഷ സ്വീകരിക്കല്‍, രേഖകള്‍ പരിശോധിക്കല്‍, പാസ്പോര്‍ട്ട് അനുവദിക്കല്‍ എന്നീ ജോലികളാണ് മൈസൂരുവിലെ പുതിയ കേന്ദ്രത്തില്‍ നടക്കുക.
കര്‍ണാടകത്തില്‍ 1.6 കോടി വാഹനങ്ങളാണ് നിരത്തിലുള്ളത്. ഇതില്‍ 1.44 കോടി വാഹനങ്ങള്‍ യാത്രാ ഇതര വാഹനങ്ങളാണ്. ജി.പി.എസ്. യന്ത്രംവഴി വാഹനങ്ങളുടെ സ്ഥാനവും വേഗവും നിരീക്ഷിക്കാനാണ് മോട്ടോര്‍വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.
പക്ഷിപ്പനി ഭീതിയെ തുടര്‍ന്നാണ് നടപടി. മൃഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പക്ഷിപ്പനിവിമുക്തമാണെന്ന് കേന്ദ്രമൃഗശാല അതോറിറ്റി സ്ഥിരീകരിച്ചശേഷം മാത്രമേ പുതിയ മൃഗങ്ങളെ എത്തിക്കുകയുള്ളൂ.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗമാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. ഡാര്‍ജിലിങ്ങിലും സിക്കിമിലും കാണപ്പെടുന്ന 250 സിമ്പിഡിയം പൂക്കളുടെ പ്രദര്‍ശനം മേളയുടെ പ്രധാന ആകര്ഷകങ്ങളിലൊന്നാകും. അലങ്കാരച്ചെടികള്‍ക്കു പുറമെ ഫലവൃക്ഷത്തൈകള്‍, ഗാര്‍ഡനിങ് എന്നിവയ്ക്കായി പ്രത്യേകം സ്റ്റാളുകള്‍ ഉണ്ട്.