Currency

കര്‍ണാടക ആര്‍.ടി.സി.ക്ക് 650 പ്രത്യേക സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Saturday, January 14, 2017 12:24 pm

ബംഗളൂരു: മകരസംക്രാന്തിയോടനുബന്ധിച്ച് കര്‍ണാടക ആര്‍.ടി.സി. 650 പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും. 13, 14, 15 തീയതികളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സംസ്ഥാനത്തിനുപുറത്തേക്കും പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നത്.

മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്ന ബസുകള്‍ വിജയനഗര, ജെ.പി. നഗര്‍, ജയനഗര്‍ നാലാം ബ്ലോക്ക്, ഒമ്പതാം ബ്ലോക്ക്, ജാലഹള്ളി ക്രോസ്, നവരംഗ്, മല്ലേശ്വരം, കെങ്കേരി സാറ്റലൈറ്റ് ടൗണ്‍ എന്നിവിടങ്ങളില്‍ നിന്ന് ശിവമോഗ, ദാവങ്കരെ, തിരുപ്പതി, മംഗളൂരു, കുന്ദപുര, ശൃംഗേരി, ഹൊറനാട് എന്നിവിടങ്ങളിലേക്കായിരിക്കും സര്‍വീസ് നടത്തുക. ടിക്കറ്റുകള്‍ ഓണ്‍ലൈനായിട്ടും ബംഗളൂരുവിലെ 148 കൗണ്ടറുകള്‍ വഴിയും മൈസൂരുവിലെ 18 കൗണ്ടറുകള്‍ വഴിയും മംഗളൂരുവിലെ 34 കൗണ്ടറുകള്‍ വഴിയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലായുള്ള 230 കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം.

കെംപഗൗഡ ബസ് സ്റ്റേഷനില്‍നിന്ന് ധര്‍മസ്ഥല, കുക്കെസുബ്രഹ്മണ്യ, ശിവമോഗ, ഹാസന്‍, മംഗളൂരു, കുന്ദപുര, ശൃംഗേരി, ഹൊറനാട്, ദാവങ്കരെ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, വിജയപുര, ഗോകര്‍ണ, സിര്‍സി, കാര്‍വാര്‍, റായ്ച്ചൂര്‍, കലബുറഗി, ബല്ലാരി, കൊപ്പാല, യാഡ്ഗിര്‍, ബീദര്‍, തിരുപ്പതി, പാവഗഡ, ഹൊസദുര്‍ഗ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരിക്കും പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുക.

മൈസൂരു റോഡ് ബസ് സ്റ്റേഷനില്‍ നിന്ന് മൈസൂരു, ഹന്‍സൂര്‍, പിരിയപട്ടണ, വിരാജ്‌പേട്ട്, കുശാല്‍ നഗര്‍, മഡിക്കേരി തുടങ്ങിയ സ്ഥലങ്ങളിലേക്കായിരിക്കും സര്‍വീസുണ്ടാവുക. ശാന്തിനഗര്‍ ബി.എം.ടി.സി. ബസ് സ്റ്റാന്റില്‍ നിന്ന് മധുരൈ, കുംബകോണം, തിരുച്ചി, ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ്, തമിഴ്‌നാടിന്റെയും ആന്ധ്രപ്രദേശിന്റെയും മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കുമായിരിക്കും പ്രത്യേക ബസുകളുടെ സര്‍വീസുണ്ടാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x