ഡല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന പരേഡില്‍ പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ഫ്ളൈറ്റ് ലെഫ്റ്റനന്റ് ദൃശ്യ നാഥിനാണ് അവസരം ലഭിച്ചിരിക്കുന്നത്. സ്കാഡ്രന്‍ ലീഡര്‍ അട്ടല്‍ സിങ് സെഖോണിനാണ് 144 അംഗ വ്യോമസേനാസംഘത്തിന്റെ നായകസ്ഥാനം.
അമൃതഭാരതി വിദ്യാപീഠം നടത്തിയ ഭാരതി, സാന്ദീപിനി, പ്രബോധിനി പരിക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഭാരതി പരീക്ഷയില്‍ ഡല്‍ഹിയില്‍ ഒന്നാം റാങ്ക് നേടിയ ആശ ആര്. നായര്‍ക്ക് അഖിലേന്ത്യാതലത്തില്‍ മൂന്നാംറാങ്ക് ലഭിച്ചു. യു.ടി. പ്രകാശ് രണ്ടാം റാങ്കും ഷ്യാംജി പ്രകാശ് മുന്നാംറാങ്കും നേടി.
ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്വാന് സ്കൂളാണ് ഇത്തരമൊരു നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന രാജ്യാന്തര പട്ടംപറത്തല്‍ മഹോത്സവം ശനിയാഴ്ച ആരംഭിച്ചു. 2015ല്‍ നടന്ന പട്ടംപറത്തല്‍ മഹോത്സവത്തില്‍ പരമ്പരാഗതപട്ടം വിഭാഗത്തില്‍ സമ്മാനര്‍ഹരായ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തിലുള്ള വണ്‍ ഇന്ത്യ കൈറ്റ് ടീം ഇത്തവണയും മാറ്റുരയ്ക്കാനെത്തിയിട്ടുണ്ട്.
നഗരത്തില്‍ തണുപ്പ് ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനുകീഴിലെ സ്കൂളുകളോട് ജനുവരി 19 വരെ അവധി നല്കാന് നിര്‍ദേശിച്ചു. എന്‍.ഡി.എം.സി., എം.സി.ഡി., ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയ്ക്കു കീഴിലെ സ്കൂളുകളോട് ഇക്കാര്യത്തില്‍ സ്വന്തം നിലയ്ക്ക് തീരുമാമെടുക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
50,000 കോടി രൂപയുടെ പദ്ധതിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. നാലാംഘട്ടത്തില്‍ 68 കിലോമീറ്റര്‍ ഉപരിപാതയായിരിക്കും. ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളിലായിരിക്കും ഉപരിപാതകള്.
2017-18 അദ്ധ്യയനവര്‍ഷത്തിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ഈ മാസം 19, 20, 21 തീയതികളില്‍ സ്കൂള്‍ ഓഫീസില്‍ വിതരണം ചെയ്യും.
ഡല്‍ഹി മെട്രോയുടെ നാലാംഘട്ട വികസനങ്ങള്‍ക്കും ജപ്പാന് ഏജന്‍സിയായ ജൈക്കയുടെ സഹായം പ്രതീക്ഷിച്ച് ഡി.എം.ആര്.സി. ആറ് ഇടനാഴികള്‍ ഉള്‍പ്പെടുന്ന നാലാംഘട്ടത്തില്‍ 103 കിലോമീറ്റര്‍ പാതയാണ് നിര്‍മിക്കുന്നത്.
മൂന്നു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതലാണ് നിരോധനം നിലവില്‍ വരിക. അടുത്ത മാസം തുടക്കം കുറിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് നിരോധനം. വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ കൊണാട്ട്പ്ലേസില്‍ അന്തരീക്ഷ മലിനീകരണവും, ഗതാഗതകുരുക്കും കുറയ്ക്കാനാകുമെന്നും കണക്കൂകൂട്ടുന്നു.
സ്ത്രീകളുടേതും സ്ത്രീകളെക്കുറിച്ചുള്ളതുമായ എഴുത്തുകള്‍ പ്രമേയമാക്കി പ്രഗതിമൈതാനില്‍ നടക്കുന്ന മേള 15ന് സമാപിക്കും. ഇന്ത്യാ ട്രേഡ് പ്രൊമോഷന് ഓര്‍ഗനൈസേഷനുമായി (ഐ.ടി.പി.ഒ.) സഹകരിച്ച് നാഷണല്‍ ബുക് ട്രസ്റ്റാണ് (എന്‍.ബി.ടി.) പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് മേള.