
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഹൃദയനഗരമായ കൊണാട്ട്‌പ്ലേസില്‍ കാറുകള്‍ക്കും ബസുകള്‍ക്കും നിരോധനം. മൂന്നു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതലാണ് നിരോധനം നിലവില്‍ വരിക. അടുത്ത മാസം തുടക്കം കുറിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് നിരോധനം. വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ കൊണാട്ട്‌പ്ലേസില്‍ അന്തരീക്ഷ മലിനീകരണവും, ഗതാഗതകുരുക്കും കുറയ്ക്കാനാകുമെന്നും കണക്കൂകൂട്ടുന്നു.
കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരമാണ് കൊണാട്ട്‌പ്ലേസില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാജ്യത്തെ 20 നഗരങ്ങളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ചെറുവാഹനങ്ങള്‍ക്കും, ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും കൊണാട്ട്‌പ്ലേസിനകത്തെ പാര്‍ക്കിംഗ് മേഖലയിലേക്കു പ്രവേശിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.