
ന്യൂഡല്‍ഹി: നഗരത്തില്‍ തണുപ്പ് ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനുകീഴിലെ സ്കൂളുകളോട് ജനുവരി 19 വരെ അവധി നല്കാന് നിര്‍ദേശിച്ചു. എന്‍.ഡി.എം.സി., എം.സി.ഡി., ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയ്ക്കു കീഴിലെ സ്കൂളുകളോട് ഇക്കാര്യത്തില്‍ സ്വന്തം നിലയ്ക്ക് തീരുമാമെടുക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അല്‍ക്കോണ്‍ ഉള്‍പ്പെടെ ചില സ്വകാര്യ സ്കൂളുകള്‍ നിലവില്‍ അവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് തുറന്ന ആര്.കെ. പുരത്തെ ഡി.പി.എസില്‍ പ്രൈമറി ക്ലാസുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ, സ്പ്രിങ് ഡെയില്‍സ് പുസ റോഡ് സ്കൂളുകള്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഡല്‍ഹി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി ജനുവരി 16ല്‍ നിന്ന് 19 വരെയായി ദീര്‍ഘിപ്പിക്കുകയാണ് ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.