
ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ്മൂന്ന് കേരള സ്കൂളിലെ 2017-18 അദ്ധ്യയനവര്‍ഷത്തിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ഈ മാസം 19, 20, 21 തീയതികളില്‍ സ്കൂള്‍ ഓഫീസില്‍ വിതരണം ചെയ്യും.
പൂരിപ്പിച്ച അപേക്ഷ, ജനന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഈ മാസം 27ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. 2017 മാര്‍ച്ച് 31ന് അഞ്ച് വയസ് പൂര്‍ത്തിയായവര്‍ക്കാണ് പ്രവേശനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.