ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഡല്‍ഹി വനിത കമ്മീഷനില്‍ പരാതി നല്കി. പെണ്‍കുട്ടിയുടെ പരാതിയില്‍ വനിത കമ്മീഷന് ആശുപത്രിക്ക് നോട്ടീസ് അയച്ചു. ഡിസംബര്‍ 22നാണ് യുവതി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രസവിച്ചത്.
വെള്ളിയാഴ്ച രാവിലെ ന്യൂഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനം അടിയന്തരമായി നിലത്തിറക്കിയ കാര്യം വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു.
എ.സി. ഇല്ലാത്ത എല്ലാ ഡി.ടി.സി, ക്ലസ്റ്റര്‍ ബസുകളിലും ഒരു മാസത്തേക്ക് അഞ്ച് രൂപ എന്ന ഒറ്റ നിരക്ക് നടപ്പാക്കാനാണ് നിര്‍ദേശം. എ.സി. ബസുകളില്‍ പത്ത് രൂപയുമാക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി. നിലവില്‍ എ.സി. ബസില്‍ യാത്ര ചെയ്യാന്‍ പത്ത് മുതല്‍ 25 രൂപ വരെയാണ് നിരക്ക്.
നഗരത്തിലെ 1400 സ്കൂളുകളില്‍ നഴ്സറി പ്രവേശനം തുടങ്ങിയെങ്കിലും 298 സ്കൂളുകളില്‍ ഇനിയും പ്രവേശനം ആരംഭിക്കാനായിട്ടില്ല. അതേസമയം, ലെഫ്. ഗവര്‍ണറുടെ അംഗീകാരം കിട്ടിയാലുടന്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉറപ്പ്.
തലസ്ഥാനത്തെ ചന്തകള്‍ ഇചന്തകളാക്കി മാറ്റി ആധുനികവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കച്ചവടത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ മതിയായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും വികസനമന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
എസ്.സി.ഇ.ആര്.ടി, ഡയറ്റ് എന്നീ സ്ഥാപനങ്ങളില്‍ ഘടനാപരമായ മാറ്റംവരുത്താനാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം. 1980ല്‍ രൂപവത്കരിക്കപ്പെട്ടതാണ് എസ്.സി.ഇ.ആര്.ടിയും ഡയറ്റും.
തലസ്ഥാന നഗരിയിലെ കുടിവെള്ള വിതരണവും അഴുക്കുചാല്‍ ശൃംഖലയും മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ 226 കോടി രൂപ അനുവദിച്ചത്. അമൃത് പദ്ധതിയില്‍ 2016-17ലെ വിഹിതമായാണ് ഫണ്ട് അനുവദിച്ചത്. ഇതോടെ നഗരത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക 489 കോടി രൂപയായി.
പത്തു മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും കറന്സിരഹിതമാവുമെന്ന തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഇതിനെതിരെ മെട്രോ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു. ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാനുള്ള സൗകര്യം തുടരുമെന്ന് ഡി.എം.ആര്.സി വക്താവ് അറിയിച്ചു.
അഭിഭാഷകനായ രോഹിത് ഠണ്ഡന്റെ ഡല്‍ഹിയിലെ ഓഫിസില്‍നിന്ന് രണ്ടാഴ്ച മുന്‍പു 14 കോടി രൂപ പിടിച്ചെടുത്തിരുന്നു. 70 കോടി രൂപയുടെ അനനധികൃത സമ്പാദ്യം ഠണ്ഡന് ഉണ്ടെന്നാണ് ആരോപണം. മാത്രമല്ല, കള്ളപ്പണക്കേസില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അറസ്റ്റിലായ വ്യവസായി പരാസ്മല്‍ ലോധയുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നാണു സൂചന.
ഇന്‍ഡിഗോ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ റണ്‍വെയില്‍ നേര്‍ക്കുനേര്‍ വന്നത് ആശങ്ക പടര്‍ത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ലക്നോയില്‍നിന്നും വന്ന ഇന്‍ഡിഗോ വിമാനവും വിമാനത്താവളത്തില്‍നിന്നും പുറപ്പെടുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.