
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ വ്യോമസേനാസംഘത്തെ നയിക്കുന്ന നാല് വനിതാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മലയാളി വനിത. ഡല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന പരേഡില്‍ പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ഫ്ളൈറ്റ് ലെഫ്റ്റനന്റ് ദൃശ്യ നാഥിനാണ് അവസരം ലഭിച്ചിരിക്കുന്നത്. സ്കാഡ്രന്‍ ലീഡര്‍ അട്ടല്‍ സിങ് സെഖോണിനാണ് 144 അംഗ വ്യോമസേനാസംഘത്തിന്റെ നായകസ്ഥാനം.
എന്‍ജിനീയറിങ് ബിരുദധാരിയായ ദൃശ്യ ഐ.ബി.എമ്മിലെ ജോലി ഉപേക്ഷിച്ചാണ് വ്യോമസേനയില്‍ ചേര്‍ന്നത്. ഇപ്പോള്‍ വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡിലാണ് സേവനം. ഇത്തവണ റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി ഇന്ത്യയുടെ തദ്ദേശ നിര്‍മിത ലഘുയുദ്ധവിമാനമായ തേജസിന്റെ പ്രകടനവും ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.