50,000 കോടി രൂപയുടെ പദ്ധതിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. നാലാംഘട്ടത്തില്‍ 68 കിലോമീറ്റര്‍ ഉപരിപാതയായിരിക്കും. ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളിലായിരിക്കും ഉപരിപാതകള്.
ന്യൂഡല്‍ഹി: നഗരത്തില്‍ 113 കിലോമീറ്റര്‍ മെട്രോ ശൃംഖല നിര്‍മിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 50,000 കോടി രൂപയുടെ പദ്ധതിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. നാലാംഘട്ടത്തില്‍ 68 കിലോമീറ്റര്‍ ഉപരിപാതയായിരിക്കും. ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളിലായിരിക്കും ഉപരിപാതകള്.
റിഥാല, ബവാന, നരേല, ജനക്പുരി വെസ്റ്റ്ആര്.കെ. ആശ്രം, മുകുന്ദ്പുര്മൗജ്പുര്, ഇന്ദര്ലോക്ഇന്ദ്രപ്രസ്ഥ, എയ്റോസിറ്റിതുഗ്ലക്കാബാദ്, ലാജ്പത്നഗര്സാകേത് ജി ബ്ലോക്ക് എന്നീ പ്രധാനപ്പെട്ട റൂട്ടുകളെ ബന്ധിപ്പിക്കുന്നതാണ് നാലാംഘട്ട മെട്രോ.
ആറുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. ഡല്‍ഹി വിമാനത്താവളത്തിനു പുറമെ, നഗരത്തിന്റെ പുറംഭാഗങ്ങളിലേക്കും മെട്രോ ശൃംഖല വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഡി.എം.ആര്.സി. പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നാലാംഘട്ടം യാഥാര്‍ഥ്യമാവുന്നതോടെ ദിനംപ്രതി എട്ടരലക്ഷം യാത്രക്കാരുടെ വര്‍ധന മെട്രോയിലുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.