ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 100 മീറ്ററാണ് വിമാനം വലിച്ചുനീക്കിയത്. 302 ടണ്ണാണ് വിമാനത്തിനുള്ളത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് പൊലിസ് വിമാനം കെട്ടിവലിച്ച് റെക്കോര്‍ഡിട്ടത്.
ദുബായില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട് നിരീക്ഷണ പരിധിയിലാകും. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ചെറിയ വീഴ്ചകള്‍ പോലും വലിയ ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്നതിനാല്‍ നടപടികള്‍ ശക്തമാക്കും.
ലോകത്തിലെ തന്നെ ഏറെ പ്രശസ്തവും പ്രധാനപ്പെട്ടതുമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2017 ഡിസംബര്‍ 26നാണ് ആരംഭിക്കുന്നത്. 2018 ജനുവരി 27 വരെ നീണ്ടു നില്‍ക്കുന്നതാണ് ഷോപ്പിങ് മാമാങ്കം. ദുബായ് ടൂറിസം ട്വിറ്ററിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്.
ജോലിക്കിടെ സഹജീവനക്കാരന്റെ അശ്രദ്ധമൂലം അപകടത്തില്‍പ്പെട്ട് ഇടതുകാല് നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശി രൂപേഷ് സുരേഷിന് അബുദാബി കോടതിയുടെ അനുകൂല വിധി. രൂപേഷിന് അഞ്ചു ലക്ഷം ദിര്‍ഹം (87 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.
എമിറേറ്റ്സ്, ഫ്ളൈ ദുബായ് എന്നിവയുടെ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇതു വഴി 16 പുതിയ രാജ്യങ്ങളിലേക്ക് ഈ സൗകര്യം ഉപയോഗിച്ച് യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും.
സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 1.47 കോടി ഇന്ത്യന്‍ സഞ്ചാരികള്‍ ദുബായിലെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അറബ് മേഖലയിലെ ആദ്യ മൃഗശാലയായ ദുബായ് സൂ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന മൃഗങ്ങളെ അടുത്തമാസം രണ്ടിന് പ്രവര്‍ത്തനം ആരംഭിക്കുന്ന ദുബായ് സഫാരിയിലേക്കു മാറ്റി. ദുബായ് സഫാരി കൂടുതല്‍ വിശാലമായ മൃഗശാലയാണ്.
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഡിസ്കൗണ്ടുമായി ദുബായ് പോലീസ്. 2016 നും അതിനുമുമ്പും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്കാണ് ഈ ആനൂകുല്യം ലഭിക്കുക. 2017 ല്‍ ഇവര്‍ പിഴ അടച്ചാല്‍ തുകയില്‍ 50 ശതമാനം ഇളവ് ലഭിക്കും.
എക്സ്പോ 2020 യുടെ ലോഗോയോടുകൂടി എ ഡബ്ല്യു EPK എന്ന 777-300ER എന്ന വിമാനമാണ് പുറത്തിറക്കിയത്. എക്സ്പോ 2020ന് വേണ്ടി വിമാനത്തില്‍ പുരാതന പ്രസക്തിയുള്ള സ്വര്‍ണ്ണ നിറത്തിലുള്ള ഗോളാകൃതിയിലുള്ള ചിഹ്നമാണ് പതിച്ചിട്ടുള്ളത്.
സുരക്ഷയാണ് പൊതുഗതാഗതം തെരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രധാന കാരണം. രണ്ടാമത്തേത് യാത്ര ചെയ്യാനുള്ള സൗകര്യവും മറ്റൊന്ന് പണ ലാഭവുമാണ്. ഗതാഗതത്തിനായി ദുബായ് മെട്രോയെ ആശ്രയിക്കുകയാണെങ്കില്‍ സമയം ലാഭിയ്ക്കാമെന്നും, വന്‍ ട്രാഫിക്ക് ബ്ലോക്കില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നുമുള്ളതാണ് മറ്റൊരു ഗുണം.