
ദുബായ്: ദുബായില്‍ എക്സ്പോ 2020 ന്റെ ഭാഗമായി എമിറേറ്റ്സ് പുതിയ വിമാനം പുറത്തിറക്കി. എക്സ്പോ 2020 യുടെ ലോഗോയോടുകൂടി എ ഡബ്ല്യു EPK എന്ന 777-300ER എന്ന വിമാനമാണ് പുറത്തിറക്കിയത്.
എക്സ്പോ 2020ന് വേണ്ടി വിമാനത്തില്‍ പുരാതന പ്രസക്തിയുള്ള സ്വര്‍ണ്ണ നിറത്തിലുള്ള ഗോളാകൃതിയിലുള്ള ചിഹ്നമാണ് പതിച്ചിട്ടുള്ളത്. അതിനു താഴെയായി എമിറേറ്റ്സ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എക്സ്പോ 2020 ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തരം ഒരു ലോഗോ.
എക്സ്പോ 2020യുടെ ഭാഗമായി അവസരങ്ങള്‍, നിലനില്‍പ്പ്, സ്വാതന്ത്യം എന്നിവ നിലനിര്‍ത്തി ഡിസൈന്‍ ചെയ്ത മൂന്ന് തരം ലോഗോകളാണ് എമിറേറ്റ്സ് പുറത്തിറക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.