ലോകത്തിലെ തന്നെ ഏറെ പ്രശസ്തവും പ്രധാനപ്പെട്ടതുമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2017 ഡിസംബര്‍ 26നാണ് ആരംഭിക്കുന്നത്. 2018 ജനുവരി 27 വരെ നീണ്ടു നില്‍ക്കുന്നതാണ് ഷോപ്പിങ് മാമാങ്കം. ദുബായ് ടൂറിസം ട്വിറ്ററിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്.
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്ലിന്റെ തീയതി പ്രഖ്യാപിച്ചു. ലോകത്തിലെ തന്നെ ഏറെ പ്രശസ്തവും പ്രധാനപ്പെട്ടതുമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2017 ഡിസംബര്‍ 26നാണ് ആരംഭിക്കുന്നത്. 2018 ജനുവരി 27 വരെ നീണ്ടു നില്‍ക്കുന്നതാണ് ഷോപ്പിങ് മാമാങ്കം. ദുബായ് ടൂറിസം ട്വിറ്ററിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്.
മെഗാ സെയിലുകള്‍, ഫാഷന്‍ ഷോ, വെടിക്കെട്ട് തുടങ്ങി നിരവധി പരിപാടികളാണ് ഫെസ്റ്റിവെല്ലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 26ന് 12 മണിക്കൂര്‍ മെഗാ വില്പ്പനയുമായ് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ വിവിധ മാളുകളിലും സ്ഥാപനങ്ങളിലും വസ്ത്രങ്ങള്‍ക്ക് വലിയ വിലക്കിഴിവുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.