എമിറേറ്റ്സ്, ഫ്ളൈ ദുബായ് എന്നിവയുടെ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇതു വഴി 16 പുതിയ രാജ്യങ്ങളിലേക്ക് ഈ സൗകര്യം ഉപയോഗിച്ച് യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും.
ദുബായ്: എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇനി മുതല്‍ യാത്ര ചെയ്യാം. എമിറേറ്റ്സ്, ഫ്ളൈ ദുബായ് എന്നിവയുടെ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇതു വഴി 16 പുതിയ രാജ്യങ്ങളിലേക്ക് ഈ സൗകര്യം ഉപയോഗിച്ച് യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും.
ബംഗ്ലാദേശ്, ശ്രീലങ്ക, റഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടതായി എമിറേറ്റ്സ് സ്ഥിരീകരിച്ചു. എയര്‍ലൈന്‍സിന്റെ വെബ്സൈറ്റ്, ട്രാവലര്‍ ഏജന്റുമാര്‍ എന്നിവര്‍ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ആദ്യഘട്ടത്തില്‍ 29 സ്ഥലങ്ങളിലേക്ക് ഈ സേവനം ലഭിക്കുമെന്നു എമിറേറ്റ്സ് പ്രസിഡന്റ് സര് ടിം ക്ലാര്‍ക്ക് വ്യക്തമാക്കി.
സ്ക്വേര്ഡ് പ്രീമിയം യാത്രക്കാര്‍ക്ക് 20 കിലോഗ്രാം (പ്ലാറ്റിനം മെംബേര്‍സ് ), 16 കിലോഗ്രാം (ഗോള്‍ഡ് മെംബേര്‍സ് ), 12 കിലോഗ്രാം (സില്‍വര്‍ മെംബേര്‍സ് ) എന്നീ അധിക ബാഗേജ് അലവന്‍സും അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.