കെട്ടിടനിര്‍മാണ മേഖലയില്‍ അനുമതികള്‍ നല്കുന്നതില് ദുബായ് ലോകത്ത് രണ്ടാം സ്ഥാനത്ത്. അതേസമയം മേഖലയില്‍ സുഗമമായ ബിസിനസ് ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥലവും യുഎഇ ആണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദുബായി കമ്പനിയില്‍ നിന്നു ജയപ്രസാദ് 3.25 കോടി രൂപ അപഹരിച്ചെന്നാണു കമ്പനി മാനേജരുടെ പരാതി. ജര്‍മന്‍ കമ്പനിയായ ഇസഡ് എഫ് മിഡി ലിസ്റ്റില്‍ പത്ത് വര്‍ഷത്തോളം അക്കൗണ്ടന്റായിരുന്നു ജയപ്രസാദ്.
2000 മുതല്‍ 20,000 ദിര്‍ഹം വരെയാണ് പിഴ. വ്യോമയാന മേഖലയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമം അനുസരിച്ചാണ് പിഴ ഈടാക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.
വില്പത്രത്തില് ഉറപ്പാക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍, വില്പത്രം ആരുടെ പേരിലാണോ അവരുടെ ഉത്തരവാദിത്തങ്ങള്‍, ബാധ്യതകള്‍, സുഗമമായ കൈമാറ്റം, അപ്പീല്‍ നടപടികള്‍ തുടങ്ങി എല്ലാ കാര്യങ്ങളും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
256 സീരീസിലെ 3826 എന്ന ടിക്കറ്റ് നമ്പറിലാണ് ഇന്ത്യക്കാരനായ സന്തോഷ് വിജയന് ഭാഗ്യം ലഭിച്ചത്. ഒരു മില്യണ്‍ യുഎസ് ഡോളര്‍ ( ഏതാണ്ട് 64600000 രൂപ) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.
158 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാവും. ഇന്ത്യന്‍ പവിലിയന് കേരളം മുതല്‍ കശ്മീര്‍വരെയുള്ള കാഴ്ചകള്‍ സംഗമിക്കുന്നതാണ്.
എമിറേറ്റ്സ് സര്‍വീസ് മുന്‍നിര വിമാന സര്‍വീസിനുള്ള പുരസ്കാരം നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള അംഗീകാരം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ നേടി. ദുബായിലെ അര്‍മാനി ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
റോഡ് വികസനത്തിന് വേണ്ടി മാത്രം ദുബായ് സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ ചെലവാക്കിയത് 70.5 ബില്യണ്‍ ദിര്‍ഹമാണ്. ഇതിനോടകം 8715 കിലോമീറ്ററില്‍ നിന്ന് 13594 കിലോമീറ്ററായി റോഡുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതായി ആര്.ടി.എ അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജയായ കുട്ടിയുടെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി എത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചത്. ആ സമയം കുട്ടിയും വീട്ടുജോലിക്കാരിയായ യുവതിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ഇന്ധന ഉപയോഗം 33% വരെ കുറയ്ക്കാന്‍ കഴിയുന്ന വാഹനങ്ങളാണിത്. 2008ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങള്‍ ദുബായിയുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും ഇണങ്ങിയതാണെന്നു വ്യക്തമായിരുന്നു.