Currency

ദുബായില്‍ മലയാളികളടക്കമുള്ള പ്രവാസികളില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് പൊതുഗതാഗത സംവിധാനം

സ്വന്തം ലേഖകന്‍Sunday, November 5, 2017 1:33 pm

സുരക്ഷയാണ് പൊതുഗതാഗതം തെരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രധാന കാരണം. രണ്ടാമത്തേത് യാത്ര ചെയ്യാനുള്ള സൗകര്യവും മറ്റൊന്ന് പണ ലാഭവുമാണ്. ഗതാഗതത്തിനായി ദുബായ് മെട്രോയെ ആശ്രയിക്കുകയാണെങ്കില്‍ സമയം ലാഭിയ്ക്കാമെന്നും, വന്‍ ട്രാഫിക്ക് ബ്ലോക്കില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നുമുള്ളതാണ് മറ്റൊരു ഗുണം.

 

ദുബായ്: മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് പൊതുഗതാഗതത്തെയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. പ്രവാസികള്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനുള്ള കാരണങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സുരക്ഷയാണ് പൊതുഗതാഗതം തെരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രധാന കാരണം. രണ്ടാമത്തേത് യാത്ര ചെയ്യാനുള്ള സൗകര്യവും മറ്റൊന്ന് പണ ലാഭവുമാണ്.

ഗതാഗതത്തിനായി ദുബായ് മെട്രോയെ ആശ്രയിക്കുകയാണെങ്കില്‍ സമയം ലാഭിയ്ക്കാമെന്നും, വന്‍ ട്രാഫിക്ക് ബ്ലോക്കില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നുമുള്ളതാണ് മറ്റൊരു ഗുണം. ദുബായിലെ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് ഡേ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഇതിന്റെ ഭാഗമായി ഈര്‍.ടി.എ അധികൃതര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പൊതുഗതാഗത സംവിധാനം വളരെ മികച്ചത് എന്ന കാഴ്ചപ്പാടുകാരായിരുന്നു.

രാജ്യത്തെ 90 ശതമാനം പ്രവാസികളും ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളായ ട്രാമും ബസും മെട്രോയുമാണ് ഉപയോഗിക്കുന്നതെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x