ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിരയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തരില്‍ അധികവും.
2016 ജനുവരി മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ ദുബായില്‍ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് 42,000 കോടിയുടെ വസ്തുക്കളെന്ന് കണക്ക്. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റാണ് ഇന്ത്യക്കാരുടെ സ്വത്ത് സംബന്ധമായ വിവരം പുറത്തുവിട്ടത്.
ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി റാസല്‍ഖൈമയുടെ ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗതാഗത നിയമലംഘന പിഴകളില്‍ റാക് പൊലീസ് 55 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ 15 വരെയാണ് പിഴയില്‍ ഇളവ് നല്‍കുക.
ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ഒമ്പത് ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ മാസം യാത്ര ചെയ്തത്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് ദക്ഷിണ അമേരിക്കന്‍ മേഖലയിലേക്കാണ്. 46.2 ശതമാനം വര്‍ധന.
മോസ്കോ ഷെറമറ്റിവോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഫ്ളൈദുബായ് നവംബര്‍ 29ന് സര്‍വീസാരംഭിക്കും. ഫ്ളൈദുബായിയുടെ ദുബായിയില്‍ നിന്ന് മോസ്കോയിലേക്കുള്ള രണ്ടാമത്തെ സര്‍വീസാണിത്.
ഇ സേവനങ്ങളും സര്‍ക്കാര്‍ ആപ്പുകളും കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് സേവനകേന്ദ്രങ്ങള്‍ ഒരു ദിവസത്തേക്ക് അടച്ചിടുകയും സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയും ലഭ്യമാക്കാന്‍ തീരുമാനിച്ചായിരുന്നു സ്മാര്‍ട് ഡേ ആശയം അവതരിപ്പിച്ചത്.
അടുത്തമാസം ഒന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന മെട്രോ സര്‍വീസ് രാത്രി 12 വരെ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി ഒന്ന് വരെ മെട്രോയുണ്ടാകും.
ഐഫോണ്‍ മുഖേന പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ആപ്പിള്‍ പേ സംവിധാനം യു.എ.ഇയിലും. ഈ സംവിധാനം നടപ്പാക്കുന്ന ഗള്‍ഫിലെ ആദ്യ രാജ്യമാണ് യു.എ.ഇ. വയര്‍ലെസ് കാര്‍ഡ് റീഡറുകള്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് ഐഫോണ്‍ ആറോ അതിന് മുകളിലുള്ള മോഡലുകളോ ഉള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങാം.
ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്ക് ഇത്തിസലാത്ത് ലാന്റ്ലൈനില്‍ നിന്ന് ദിവസം ഒരു മണിക്കൂറിലേറെ സംസാരിക്കാവുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. 64 രാജ്യങ്ങളുടെ പട്ടിക രണ്ടാക്കി തിരിച്ചാണ് പാക്കേജ്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് മാസം 33 മണിക്കൂര്‍ സംസാരിക്കാനാവുക.
ദുബായ് നഗരത്തിലെ ക്രിക്കീന് കുറുകെയുള്ള പ്രധാന പാതയായ അല്‍ മക്തൂം ബ്രിഡ്ജ് ഈ മാസം 27 മുതല്‍ നവംബര്‍ 24 വരെയുള്ള അഞ്ച് വെള്ളിയാഴ്ചകളിലാണ് അടച്ചിടുക. വെള്ളിയാഴ്ചകളില്‍ രാത്രി ഒന്ന് മുതല്‍ രാവിലെ 9 വരെയാണ് പാലം അടച്ചിടുക.