Currency

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന; കൂടുതല്‍ യാത്രക്കാര്‍ ഇന്ത്യയില്‍ നിന്ന്

സ്വന്തം ലേഖകന്‍Saturday, October 28, 2017 11:58 am

ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ഒമ്പത് ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ മാസം യാത്ര ചെയ്തത്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് ദക്ഷിണ അമേരിക്കന്‍ മേഖലയിലേക്കാണ്. 46.2 ശതമാനം വര്‍ധന.

 

ദുബായ്: രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 5.8 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതുമാസത്തെ കണക്കുപ്രകാരമാണ് ഇത്രയും വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം 72 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലേക്കാള്‍ 1.7 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

അതേസമയം ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ഒമ്പത് ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ മാസം യാത്ര ചെയ്തത്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് ദക്ഷിണ അമേരിക്കന്‍ മേഖലയിലേക്കാണ്. 46.2 ശതമാനം വര്‍ധന. യാത്രക്കാരുടെ എണ്ണത്തില്‍ 5 ലക്ഷത്തോളം പേരുമായി യുകെ ആണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍. മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണ്.

ഇന്ത്യന്‍ നഗരങ്ങളില്‍ മുംബൈയിലേക്കാണ് ദുബായില്‍ നിന്നും തിരിച്ചും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണത്തില്‍ നഗരങ്ങളില്‍ ലണ്ടനും കുവൈത്തുമാണു മുന്നില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x