2016 ജനുവരി മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ ദുബായില്‍ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് 42,000 കോടിയുടെ വസ്തുക്കളെന്ന് കണക്ക്. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റാണ് ഇന്ത്യക്കാരുടെ സ്വത്ത് സംബന്ധമായ വിവരം പുറത്തുവിട്ടത്.
ദുബായ്: ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഇന്ത്യന്‍ ആധിപത്യം തുടരുന്നു. 2016 ജനുവരി മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ ദുബായില്‍ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് 42,000 കോടിയുടെ വസ്തുക്കളെന്ന് കണക്ക്. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റാണ് ഇന്ത്യക്കാരുടെ സ്വത്ത് സംബന്ധമായ വിവരം പുറത്തുവിട്ടത്.
2014ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 12,000 കോടി രൂപയുടെ വര്‍ധനവാണിത്. ആ വര്‍ഷം 30,000 കോടിയുടെ വസ്തുക്കളാണ് ഇന്ത്യക്കാര്‍ വാങ്ങിയിരുന്നത്. ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജിസിസിയില്‍ നിന്നുള്ളതല്ലാത്ത ഇടപാടുകാരില്‍ വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ മുന്നിലാണെന്ന് ദുബായ് പ്രോപ്പര്‍ട്ടി ഷോയില്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം പോയ മാസം വരെ 20,400 കോടി ദിര്‍ഹമിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. ഭൂമി, ഭവന ഇടപാടുകളില്‍ നല്ല ഉണര്‍വാണുള്ളത്. ഈ വര്‍ഷം ആദ്യ ഒന്‍പതു മാസത്തില്‍ ദുബായില്‍ നടന്നത് 20,400 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്മെന്റ് (ഡിഎല്‍ഡി) നേരത്തെ അറിയിച്ചിരുന്നു. 52,170 ഇടപാടുകളാണ് നടന്നത്. ഇവയില്‍ 8800 കോടി ദിര്‍ഹത്തിന്റെ 37,633 ഭൂമി, ഭവന ഇടപാടുകള്‍ ഉള്‍പ്പെടുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷ പകരുന്ന റിപ്പോര്‍ട്ടാണിത്. കെട്ടിട വില്പന രംഗത്ത് വരും മാസങ്ങളില്‍ കൂടുതല്‍ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.