ഇന്ത്യയിലും യൂറോപ്പിലുമാണു ദുബായ് ക്രൂസ് മേഖല കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ദുബായ് ടൂറിസത്തിന്റെ റോഡ് ഷോ. ട്രാവല്‍ ഏജന്‍സികളുടെയും ക്രൂസ് കമ്പനികളുടെയും വിവിധ സ്ഥാപനങ്ങളുടെയും പങ്കാളിത്തമുണ്ടായിരുന്നു.
ബര്‍ദുബായിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. 41കാരനായ ഇയാളുടെ അപ്പീല്‍ തള്ളിയ ശേഷമാണ് കോടതി ശിക്ഷവിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്.
എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും നവംബര്‍ രണ്ടിന് പതിനൊന്നുമണിക്ക് പതാകയുയര്‍ത്തി ദേശീയപതാക ദിനമാഘോഷിക്കും. മിനിസ്ട്രി ഓഫ് ക്യാബിനറ്റ് ആന്‍ഡ് ഫ്യൂച്ചറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഫിറ്റ്നസ് ചലഞ്ചിന്റെ രണ്ടാം ദിവസവും ആയിരങ്ങള്‍ വ്യായാമ മുറകളുമായി തെരുവിലിറങ്ങി. സഫ പാര്‍ക്കില്‍ നടക്കുന്ന വീക്കെനഡ് ഫിറ്റ്നസ് കാര്‍ണിവലിന്റെ രണ്ടാം ദിവസവും പ്രമുഖരുടെ പരിശീലനങ്ങളും ലൈവ് ഷോയും അരങ്ങേറി.
യുഎഇ സെന്റണിയല്‍ പദ്ധതി 2071ന്റെ മുന്നോടിയായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. പുനഃസംഘടനവഴി കൂടുതല്‍ യുവാക്കള്‍ മന്ത്രിസഭയിലെത്തുകയാണെന്നും വ്യക്തമാക്കി.
നിരവധി കൗതുകങ്ങളും ഉല്ലാസക്കാഴ്ചകളും സമ്മാനിച്ച് മരുഭൂമിയിലെ മഹാനഗരത്തില്‍ മഞ്ഞില്‍ തീര്‍ത്ത ഐസ് പാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പാര്‍ക്ക് ആണ് ‘ദിനോസറുടെ’ വിഹാരകേന്ദ്രം കൂടിയായ ദുബായ് ഗാര്ഡന് ഗ്ലോയില്‍ തുറന്നത്.
സഫാ പാര്‍ക്കില്‍ നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി ഒന്‍പതുവരെയാണ് പരിപാടി. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ അണിനിരക്കുന്നതാണ് പരിപാടി. വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ ഏഴുവരെയും പരിപാടികള്‍ ഉണ്ടായിരിക്കും.
വിദേശത്തുനിന്ന് സമ്മാനമായി അയയ്ക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല എന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനമാണ് നൂറുകണക്കിന് പ്രവാസികള്‍ക്കും കാര്‍ഗോ സ്ഥാപനങ്ങള്‍ക്കും തുണയായത്. ഇതോടെ വര്‍ധിപ്പിച്ച കാര്‍ഗോ നിരക്ക് ഏജന്‍സികള്‍ കുറച്ചിട്ടുണ്ട്.
ഇ സിഗരറ്റ് ഉപയോഗിക്കുന്നവരെ മാളിനുള്ളിലോ സമീപത്തോ കണ്ടാല്‍ പൊലീസില്‍ ഏല്‍പ്പിക്കണമെന്ന് മാളുകളിലെ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എക്സ്കലേറ്ററുകളുടെ സുരക്ഷയും വകുപ്പ് പരിശോധിക്കുന്നുണ്ട്.
മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരന് എസ്.നായര്‍ക്ക് ആറര കോടി രൂപയാണു (പത്ത് ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. 1348 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.