Currency

ദുബായ് മെട്രോയുടെ സേവനസമയം അടുത്തമാസം മുതല്‍ ദീര്‍ഘിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Friday, October 27, 2017 11:51 am

അടുത്തമാസം ഒന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന മെട്രോ സര്‍വീസ് രാത്രി 12 വരെ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി ഒന്ന് വരെ മെട്രോയുണ്ടാകും.

ദുബായ്: ദുബായ് മെട്രോയുടെ സേവനസമയം ദീര്‍ഘിപ്പിക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന മെട്രോ സര്‍വീസ് രാത്രി 12 വരെ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി ഒന്ന് വരെ മെട്രോയുണ്ടാകും.

രാവിലെ അഞ്ചരക്ക് ഓട്ടം തുടങ്ങിയിരുന്ന റെഡ് ലൈനില്‍ നവംബര്‍ ഒന്ന് മുതല്‍ മെട്രോ രാവിലെ അഞ്ച് മുതല്‍ ഓടിതുടങ്ങും. 5.50 ന് സര്‍വീസ് ആരംഭിച്ചിരുന്ന ഗ്രീന്‍ ലൈനില്‍ രാവിലെ അഞ്ചരമുതല്‍ മെട്രോ പ്രവര്‍ത്തന സജ്ജമാകും. രണ്ട് ലൈനിലും ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാത്രി 12 വരെ മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒന്ന് വരെ മെട്രോ ലഭ്യമായിരിക്കും.

വെള്ളിയാഴ്ചകളില്‍ രാവിലെ പത്തിന് മാത്രമേ സര്‍വീസ് തുടങ്ങൂ. പ്രധാന ആറ് സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന വിധം മെട്രോ എക്‌സ്പ്രസ് സര്‍വീസ് കാര്യക്ഷമമാക്കിയതായും ആര്‍ടിഎ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x