Currency

സ്മാര്‍ട് ഡേ വന്‍ വിജയം; ദുബായില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സ്വീകാര്യത

സ്വന്തം ലേഖകന്‍Friday, October 27, 2017 12:49 pm

ദുബായ്: സ്മാര്‍ട് ഡേ എന്ന ആശയത്തിന് ദുബായില്‍ വന്‍ വിജയം. ഇ സേവനങ്ങളും സര്‍ക്കാര്‍ ആപ്പുകളും കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് സേവനകേന്ദ്രങ്ങള്‍ ഒരു ദിവസത്തേക്ക് അടച്ചിടുകയും സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയും ലഭ്യമാക്കാന്‍ തീരുമാനിച്ചായിരുന്നു സ്മാര്‍ട് ഡേ ആശയം അവതരിപ്പിച്ചത്. ഭൂരിഭാഗം പേരും അനായാസം ഇടപാടുകള്‍ നടത്തി. സേവനകേന്ദ്രങ്ങളില്‍ എത്തിയവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ജീവനക്കാര്‍ സഹായിക്കുകയും ജീവനക്കാരുടെ സഹായത്തോടെ പലരും ലാപ്ടോപ്പിലും ടാബിലും ഐഫോണുകളിലും ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു.

ഇതിനുള്ള സൗകര്യങ്ങള്‍ സേവനകേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളായി. 33 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള 950ലേറെ സേവനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നു. സ്മാര്‍ട് ഡേ എന്ന ആശയം ഇനിയുള്ള വര്‍ഷങ്ങളിലും തുടരുകയും കൂടുതല്‍ ദിവസങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്യുമെന്നു ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2021 ആകുമ്പോഴേക്കും ദുബായിയെ ലോകത്തിന്റെ ഏറ്റവും മുന്‍നിരയിലുള്ള സ്മാര്‍ട് നഗരമാക്കി മാറ്റുകയാണു ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x