Currency

150 ദിര്‍ഹത്തിന് നാട്ടിലേക്ക് ഇഷ്ടം പോലെ വിളിക്കാം; പുതിയ ഓഫറുമായി ഇത്തിസലാത്ത്

സ്വന്തം ലേഖകന്‍Thursday, October 26, 2017 3:07 pm

ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്ക് ഇത്തിസലാത്ത് ലാന്റ്ലൈനില്‍ നിന്ന് ദിവസം ഒരു മണിക്കൂറിലേറെ സംസാരിക്കാവുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. 64 രാജ്യങ്ങളുടെ പട്ടിക രണ്ടാക്കി തിരിച്ചാണ് പാക്കേജ്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് മാസം 33 മണിക്കൂര്‍ സംസാരിക്കാനാവുക.

ദുബായ്: പ്രവാസികള്‍ക്ക് ഇനി നാട്ടിലേക്ക് ഇഷ്ടം പോലെ വിളിക്കാം. വമ്പിച്ച ഓഫറുമായി യു.എ.ഇയുടെ സര്‍ക്കാര്‍ ടെലികോമായ ഇത്തിസലാത്ത്. ഇതിനായി പുതിയ 150 ദിര്‍ഹം പ്ലാനാണ് ഇത്തിസലാത്ത് ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്ക് ഇത്തിസലാത്ത് ലാന്റ്ലൈനില്‍ നിന്ന് ദിവസം ഒരു മണിക്കൂറിലേറെ സംസാരിക്കാവുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.

64 രാജ്യങ്ങളുടെ പട്ടിക രണ്ടാക്കി തിരിച്ചാണ് പാക്കേജ്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് മാസം 33 മണിക്കൂര്‍ സംസാരിക്കാനാവുക. സൗദി, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക് 150 ദിര്‍ഹം പ്ലാനില്‍ പതിനാറര മണിക്കൂറാണ് സംസാരിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ 800101 എന്ന നമ്പറില്‍ നിന്നറിയാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x