Currency

ഫിറ്റ്‌നസ് ചലഞ്ച്: ആയിരങ്ങളുടെ പങ്കാളിത്തവുമായി രണ്ടാം ദിവസം

സ്വന്തം ലേഖകന്‍Sunday, October 22, 2017 11:42 am

ഫിറ്റ്‌നസ് ചലഞ്ചിന്റെ രണ്ടാം ദിവസവും ആയിരങ്ങള്‍ വ്യായാമ മുറകളുമായി തെരുവിലിറങ്ങി. സഫ പാര്‍ക്കില്‍ നടക്കുന്ന വീക്കെനഡ് ഫിറ്റ്‌നസ് കാര്‍ണിവലിന്റെ രണ്ടാം ദിവസവും പ്രമുഖരുടെ പരിശീലനങ്ങളും ലൈവ് ഷോയും അരങ്ങേറി.

ദുബായ്: ഫിറ്റ്‌നസ് ചലഞ്ചിന്റെ രണ്ടാം ദിവസവും ആയിരങ്ങള്‍ വ്യായാമ മുറകളുമായി തെരുവിലിറങ്ങി. സഫ പാര്‍ക്കില്‍ നടക്കുന്ന വീക്കെനഡ് ഫിറ്റ്‌നസ് കാര്‍ണിവലിന്റെ രണ്ടാം ദിവസവും പ്രമുഖരുടെ പരിശീലനങ്ങളും ലൈവ് ഷോയും അരങ്ങേറി. അമേരിക്കന്‍ ഫുട്ബാള്‍, ബാസ്‌ക്കറ്റ്ബാള്‍, ബോക്‌സിംഗ്, ക്രിക്കറ്റ്, ഗോള്‍ഫ്, പ്ലയോ ബോക്‌സ് വെര്‍ട്ടിക്കല്‍ ജംപ്, ടച്ച് റഗ്ബി, വോളിബാള്‍ എന്നിവയടക്കം 40 തരം കായിക വിനോദങ്ങള്‍ പരിചയിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിരുന്നു.

കുട്ടികള്‍ക്കായി ബബിള്‍ സോക്കര്‍, ഭിത്തിയില്‍ കയറ്റം തുടങ്ങി നിരവധി കായിക പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരുന്നു. ഈ ആഴ്ചയുടെ അവസാന ദിനങ്ങളില്‍ കാര്‍ണിവലിന്റെ ബാക്കി ഭാഗങ്ങള്‍ നടക്കും. മണലും കടലുമായി ബന്ധപ്പെട്ട കായിക വിനോദങ്ങളായിരിക്കും ഇവയില്‍ ഉണ്ടാവുക. ദിവസം 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യുകയെന്നതാണ് ഫിറ്റ്‌നസ് ചലഞ്ച്. പിന്നീട് ഈ ശീലം നിലനിര്‍ത്തുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x