ഇ സിഗരറ്റ് ഉപയോഗിക്കുന്നവരെ മാളിനുള്ളിലോ സമീപത്തോ കണ്ടാല്‍ പൊലീസില്‍ ഏല്‍പ്പിക്കണമെന്ന് മാളുകളിലെ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എക്‌സ്‌കലേറ്ററുകളുടെ സുരക്ഷയും വകുപ്പ് പരിശോധിക്കുന്നുണ്ട്.
ദുബായ്: ഷോപ്പിങ് മാളുകളില്‍ ഇ സിഗരറ്റിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ദുബായ് മുന്‍സിപ്പാലിറ്റി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇ സിഗരറ്റ് ഉപയോഗിക്കുന്നവരെ മാളിനുള്ളിലോ സമീപത്തോ കണ്ടാല്‍ പൊലീസില്‍ ഏല്‍പ്പിക്കണമെന്ന് മാളുകളിലെ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എക്‌സ്‌കലേറ്ററുകളുടെ സുരക്ഷയും വകുപ്പ് പരിശോധിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ പുകയില ഉപയോഗിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിരോധിച്ചതാണ്. ഇ സിഗരറ്റുകളുടെ ഇറക്കുമതിയും വില്‍പനയും വിലക്കിയിട്ടുമുണ്ട്. ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാര്‍ പെട്ടെന്ന് തന്നെ മയക്കുമരുന്നുകള്‍ക്ക് അടിമപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.