Currency

ദുബായ് ആരോഗ്യട്രാക്കിലേക്ക്; ഫിറ്റ്നസ് ചാലഞ്ചിന് നാളെ തുടക്കം

സ്വന്തം ലേഖകന്‍Friday, October 20, 2017 8:30 am

സഫാ പാര്‍ക്കില്‍ നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി ഒന്‍പതുവരെയാണ് പരിപാടി. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ അണിനിരക്കുന്നതാണ് പരിപാടി. വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ ഏഴുവരെയും പരിപാടികള്‍ ഉണ്ടായിരിക്കും.

ദുബായ്: ആരോഗ്യട്രാക്കിലേക്കു ക്ഷണിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫിറ്റ്നസ് ചാലഞ്ച് നാളെ മുതല്‍ ആരംഭിക്കും. സഫാ പാര്‍ക്കില്‍ നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി ഒന്‍പതുവരെയാണ് പരിപാടി. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ അണിനിരക്കുന്നതാണ് പരിപാടി.

വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ ഏഴുവരെയും പരിപാടികള്‍ ഉണ്ടായിരിക്കും. ചാലഞ്ചില്‍ പങ്കെടുക്കാനുള്ള ഷെയ്ഖ് ഹംദാന്റെ ക്ഷണം യുഎഇയില്‍ എല്ലാവര്‍ക്കും എസ്എംഎസ് സന്ദേശമായി ലഭിച്ചു. രജിസ്റ്റര്‍ ചെയ്യാനുള്ള സൈറ്റിന്റെ ലിങ്ക് സഹിതമുള്ള സന്ദേശം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആകുകയും ചെയ്തു.

നാളെ മുതല്‍ ഒരു മാസമെങ്കിലും കുറച്ചുസമയം വ്യായാമത്തിനു നീക്കിവച്ച് ആരോഗ്യജീവിതത്തിലേക്കു ചുവടുവയ്ക്കാനാണ് ഷെയ്ഖ് ഹംദാന്റെ ആഹ്വാനം. ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാകുന്നതിനാല്‍ കൃത്യമായ വ്യായാമവും കായികപരിപാടികളും ശീലമാക്കുന്നതിനാണ് ഇത്തരമൊരു പദ്ധതിയെന്ന്് ഷെയ്ഖ് ഹംദാന്‍ പറഞ്ഞിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x