കനേഡിയന്‍ യൂണിവേഴ്സിറ്റിയുടെ സമീപമുള്ള അല്‍ ബദാ മേഖലയിലാണ് ശാഖ തുറന്നത്. ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാനും അര്‍ഹരായ എല്ലാവര്ക്കും ആഹാരമെത്തിക്കാനുമുള്ള ബൃഹദ്സംരംഭമാണിത്. ഈസാ സാലിഹ് അല്‍ ഗുര്‍ഗ് ചാരിറ്റി ഫൗണ്ടേഷന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഫുഡ്ബാങ്കിന്റെ പ്രവര്‍ത്തനം.
മെച്ചപ്പെട്ട ആശയവിനിമയ രീതി സാധ്യമാക്കാനും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ആശയവിനിമയ സംവിധാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ദേശീയ പരിഗണനകളും നയപരമായ ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ ആശയവിനിമയ നയം.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുടെ വേഗപരിധിയാണ് മണിക്കൂറില്‍ 110 കിലോമീറ്ററാക്കി ചുരുക്കുന്നത്. നേരത്തേ ഈ റോഡുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്റായിരുന്നു വേഗപരിധി.
ജപ്പാന് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ മിറായി എന്ന പരിസ്ഥിതി സംരക്ഷകരായ കാറുകളുടെ പട്ടികയില്‍പ്പെട്ട ഹൈഡ്രജന്‍ കാറുകളാണ് പരീക്ഷണയോട്ടത്തിന് തയാറെടുക്കുന്നത്. തുടക്കത്തില്‍ മൂന്ന് കാറുകളാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നത്.
ബസ് ഓണ്‍ ഡിമാന്റ് എന്ന പേരിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന വാഹനത്തില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്ഥലം ബുക്ക് ചെയ്ത് മറ്റു യാത്രക്കാര്‍ക്കൊപ്പം സവാരി ചെയ്യുന്ന സംവിധാനമാണിത്.
എമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിനും ചുവപ്പുനിറം നല്കി. ഇവിടെ വേഗപരിധി കുറയ്ക്കാന്‍ ആര്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ നിറം ചുവപ്പാക്കി കുറഞ്ഞ വേഗപരിധി നിര്‍ണയിച്ച മേഖലകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ 78% വരെ കുറഞ്ഞതായി ആര്‍ടിഎ എക്സിസിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
‘ഹൊവാര്‍സര്‍ഫ്’ എന്ന പേരിലറിയപ്പെടുന്ന ദുബായ് പോലീസിന്റെ ഈ പറക്കും ബൈക്ക് അടിയന്തര സാഹചര്യങ്ങളിലാണ് ഉപയോഗിക്കുന്നത്. അഞ്ചു മീറ്റര്‍ ഉയരത്തില്‍വരെ ഈ ബൈക്കിനു പറക്കാന്‍ സാധിക്കും.
തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഭക്ഷ്യശാലകളില്‍ ഉറപ്പാക്കാനുമാണു ക്യാമ്പയിന്. എമിറേറ്റില്‍ 17,000 ഭക്ഷ്യസ്ഥാപനങ്ങളാണു പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തെ സ്മാര്‍ട് ശൃംഖലകളെയും സിവില്‍ഡിഫന്‍സ് ആസ്ഥാനത്തെയും ബന്ധിപ്പിച്ചാണ് ഈ നൂതന സംവിധാനം. അടുത്തവര്‍ഷം തുടക്കമിട്ട് 2023 ആകുമ്പോഴേക്കും എല്ലാ കെട്ടിടങ്ങളിലും ഇതു സ്ഥാപിക്കും.
കാല് നഷ്ടപ്പെട്ട വനിതകള്‍ക്ക് കൃത്രിമക്കാല്‍ നല്‍കാനാണ് ഈ മല്‍സരത്തിന്റെ വരുമാനം ഉപയോഗിക്കുക. ഓട്ടം, നീന്തല്‍, സൈക്കിളിങ് എന്നിവയില്‍ കരുത്ത് മാറ്റുരക്കുന്ന ട്രയത്തലണ്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി ദുബായ് ലേഡീസ് ക്ലബ് പരിശീലനം ആരംഭിക്കും.