സഫാ പാര്‍ക്കില്‍ 20, 21 തീയതികളില്‍ കാര്‍ണിവലോടെ ആരോഗ്യമേളയ്ക്കു തുടക്കമാകും. ഇതിനോടകം നാല്പത്തഞ്ചിലേറെ സര്‍ക്കാര്‍ വകുപ്പുകളും പ്രസ്ഥാനങ്ങളും സംഘടനകളും ഇതുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞു.
രാജ്യാന്തര ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കളെയും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പങ്കെടുപ്പിച്ചാണ് വിവിധ പരിപാടികള്‍ നടപ്പാക്കുന്നത്. ഈ മാസം 16ന് ആണ് ലോക ഭക്ഷ്യദിനം. ‘സീറോ ഫുഡ് വെയ്സ്റ്റ്’ എന്ന ഹാഷ്ടാഗില് സമൂഹമാധ്യമങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തും.
വേള്‍ഡ് ട്രേഡ് സെന്ററില്‍ 92900 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള വേദിയിലാണ് ജൈടെക്സ് സംഘടിപ്പിച്ചിട്ടുള്ളത്. 97 രാജ്യങ്ങളില്‍ നിന്ന് 4500 പ്രദര്‍ശകര്‍ പങ്കെടുക്കും. ലോകത്തിറങ്ങിയിരിക്കുന്ന സകലമാന ആധുനിക സാങ്കേതിക വിദ്യകളെയും പരിചയപ്പെടുത്തുന്നതാണ് ജൈടെക്സ്.
ഒമാന്റെ ആദ്യ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ വിമാനങ്ങള്‍ ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടിലാണ് എത്തുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആദ്യ സലാം എയര്‍ വിമാനത്തിന് പ്രൗഢമായ വരവേല്പാണ് ലഭിച്ചത്.
ഐജിഎസ്ടി ചുമത്തിയതു വഴി ബിസിനസ് കുത്തനെ ഇടിഞ്ഞിരുന്നു. ഇത് തിരിച്ചു പിടിക്കാന്‍ ഇപ്പോഴുള്ള ഇളവ് മതിയാകില്ല. കുറഞ്ഞ പരിധി 20,000 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് അസോസിയേഷന് അധികൃതര്‍ പറഞ്ഞു.
84 ലക്ഷം പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. ട്വിപ്ലോമസി പുറത്തുവിട്ട ടോപ് ടെന്‍ പട്ടികയിലാണ് ഷെയ്ഖ് മുഹമ്മദ് ഇടം പിടിച്ചത്. പട്ടികയില്‍ സ്ഥാനം നേടിയ ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദാണ്.
ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ആസ്ഥാനത്തും പരിസ്ഥിതി കാലാവസ്ഥാമാറ്റ മന്ത്രാലയ മന്ദിരത്തിലും ഇതു സ്ഥാപിക്കാനുള്ള പദ്ധതിക്കു തുടക്കമായി. 902 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനാകും.
മേഖലയില്‍ ഏറ്റവും കൂടുതല്‍പേര്‍ സന്ദര്‍ശിക്കുന്ന ‘ബുര്‍ജ് ഖലീഫ അറ്റ് ദ് ടോപ്പി’ന്റെ സ്വീകരണ മേഖലയാണു ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുക്കി കൂടുതല്‍ സൗന്ദര്യവും സൗകര്യവും നല്കി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ദുബായ് മുനിസിപ്പാലിറ്റിയാണ് റേറ്റിങ് ഏര്‍പ്പെടുത്തുന്നത്. അടുത്തവര്‍ഷം ആദ്യം മുതല്‍ കെട്ടിടങ്ങള്‍ക്ക് റേറ്റിങ് നല്‍കും. ഗ്രീന്‍ റേറ്റിങ് സംവിധാനമായ ‘അല്‍ സാഫത്’ ആണ് ഘട്ടം ഘട്ടമായി ആരംഭിക്കുന്നത്.
അമിതവില ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കെതിരെയാണ് സാമ്പത്തിക മന്ത്രാലയ അധികൃതര്‍ നടപടി സ്വീകരിച്ചത്. പുകയില ഉല്പന്നങ്ങള്ക്കും ഊര്‍ജപാനീയങ്ങള്‍ക്കും ശീതളപാനീയങ്ങള്‍ക്കുമാണു സ്ഥാപനങ്ങള്‍ അമിതവില വാങ്ങിയിരുന്നത്.