Currency

യുഎഇയുടെ സര്‍ക്കാര്‍ ആശയവിനിമയ നയത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Monday, October 16, 2017 12:50 pm

ദുബായ്: യുഎഇയുടെ സര്‍ക്കാര്‍ ആശയവിനിമയ നയത്തിന് അംഗീകാരം. മെച്ചപ്പെട്ട ആശയവിനിമയ രീതി സാധ്യമാക്കാനും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ആശയവിനിമയ സംവിധാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ദേശീയ പരിഗണനകളും നയപരമായ ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ ആശയവിനിമയ നയം.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭ യോഗമാണ് അനുമതി നല്‍കിയത്. അത്യാധുനിക സേവനങ്ങളും സംരംഭങ്ങളും കൊണ്ട് യു.എ.ഇ ആഗോള ശ്രദ്ധ നേടുന്നതായും പ്രാദേശിക, ആഗോള ജനവിഭാഗത്തെ ബന്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ആശയവിനിമയം ഒരു തൂണായിരിക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.

വിഷന്‍ യു.എ.ഇ 2021നെ പിന്തുണക്കുന്ന മുന്‍ഗണനകളിലും ലക്ഷ്യങ്ങളിലും സര്‍ക്കാര്‍ ആശയവിനിമയം ശ്രദ്ധ കേന്ദ്രീകരിക്കും. 2021 വരെയുള്ള സര്‍ക്കാര്‍ ആശയവിനിമയത്തിന് അഞ്ച് ലക്ഷ്യങ്ങളും മുന്‍ഗണനകളുമാണ് നിശ്ചയിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x