Currency

ദുബായിലെ രണ്ട് പ്രധാന ഹൈവേകളുടെ വേഗപരിധി ഇന്ന് മുതല്‍ കുറയും

സ്വന്തം ലേഖകന്‍Sunday, October 15, 2017 12:27 pm

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവയുടെ വേഗപരിധിയാണ് മണിക്കൂറില്‍ 110 കിലോമീറ്ററാക്കി ചുരുക്കുന്നത്. നേരത്തേ ഈ റോഡുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്റായിരുന്നു വേഗപരിധി.

ദുബായ്: ദുബായിലെ രണ്ട് പ്രധാന ഹൈവേകളുടെ വേഗപരിധി കുറക്കുന്നു. തീരുമാനം ഇന്ന് മുതല്‍ നിലവില്‍ വരും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവയുടെ വേഗപരിധിയാണ് മണിക്കൂറില്‍ 110 കിലോമീറ്ററാക്കി ചുരുക്കുന്നത്. നേരത്തേ ഈ റോഡുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്റായിരുന്നു വേഗപരിധി. ഈമാസം 15 മുതല്‍ ഈ വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററായി കുറയും.

പുതിയ നിര്‍ദേശം അറിയിച്ച് റോഡുകള്‍ക്ക് സമീപം ആര്‍ടിഎ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ റോഡുകളുടെ ദുബായ് എമിറേററ്റിലൂടെ കടന്നുപോകുന്ന ഭാഗത്ത് മാത്രമാണ് ഈ നിയന്ത്രണം. മറ്റ് എമിറേറ്റുകളില്‍ പഴയ വേഗപരിധി തുടരും. ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ താമസിക്കുന്ന പ്രവാസികള്‍ ദുബായിലെ ജോലി സ്ഥലത്തേക്ക് എത്താന്‍ ആശ്രയിക്കുന്ന പ്രധാന രണ്ട് ഹൈവേകളിലാണ് വേഗ പരിധി കുറക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x