രാജ്യത്തെ സ്മാര്‍ട് ശൃംഖലകളെയും സിവില്‍ഡിഫന്‍സ് ആസ്ഥാനത്തെയും ബന്ധിപ്പിച്ചാണ് ഈ നൂതന സംവിധാനം. അടുത്തവര്‍ഷം തുടക്കമിട്ട് 2023 ആകുമ്പോഴേക്കും എല്ലാ കെട്ടിടങ്ങളിലും ഇതു സ്ഥാപിക്കും.
ദുബായ്: യുഎഇയിലെ താമസകേന്ദ്രങ്ങളിലോ വ്യാപാര-വാണിജ്യകേന്ദ്രങ്ങളിലോ ഉള്‍പ്പെടെ തീപിടിത്തം ഉണ്ടായാല്‍ ഉടന്‍ മുന്നറിയിപ്പ് നല്‍കാന്‍ കേന്ദ്രീകൃത സംവിധാനം നടപ്പാക്കാന്‍ തീരുമാനം. രാജ്യത്തെ സ്മാര്‍ട് ശൃംഖലകളെയും സിവില്‍ഡിഫന്‍സ് ആസ്ഥാനത്തെയും ബന്ധിപ്പിച്ചാണ് ഈ നൂതന സംവിധാനം. അടുത്തവര്‍ഷം തുടക്കമിട്ട് 2023 ആകുമ്പോഴേക്കും എല്ലാ കെട്ടിടങ്ങളിലും ഇതു സ്ഥാപിക്കും.
അതിവേഗം സേവനം ഉറപ്പാക്കുന്ന മേഖലയിലെ ഏറ്റവും വലിയ കേന്ദ്രീകൃത സംവിധാനമാണിതെന്ന് സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജാസിം അല്‍ മര്‍സൂഖി പറഞ്ഞു. രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും ഈ സംവിധാനം സ്ഥാപിക്കും. നിലവില്‍ ഒന്നരലക്ഷത്തിലേറെ കെട്ടിടങ്ങളില്‍ പുതിയ സംവിധാനം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്.
വില്ലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ താമസകേന്ദ്രങ്ങളിലും ഇതു നിര്‍ബന്ധമാക്കും. കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുമ്പോള്‍ തന്നെ അപായമുന്നറിയിപ്പു നല്‍കുന്നതോടെ ദുരന്തവ്യാപ്തി കുറയ്ക്കാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. അപകടസ്ഥലവും ദുരന്ത വ്യാപ്തിയും കൃത്യമായി മനസിലാക്കാനും സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.