
ദുബായ്: ഗള്‍ഫ് മേഖലയിലെ ആദ്യ വനിതാ ട്രയത്തലണ്‍ വരുന്നു. അടുത്തമാസം മൂന്നിനാണ് ട്രയത്തലണ്‍ നടത്തുന്നത്. കാല്‍ നഷ്ടപ്പെട്ട വനിതകള്‍ക്ക് കൃത്രിമക്കാല്‍ നല്‍കാനാണ് ഈ മല്‍സരത്തിന്റെ വരുമാനം ഉപയോഗിക്കുക.
ഓട്ടം, നീന്തല്‍, സൈക്കിളിങ് എന്നിവയില്‍ കരുത്ത് മാറ്റുരക്കുന്ന ട്രയത്തലണ്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി ദുബായ് ലേഡീസ് ക്ലബ് പരിശീലനം ആരംഭിക്കും. ഈ രംഗത്ത് മുന്‍പരിചയമില്ലാത്ത വനിതകള്‍ക്കും കടന്നുവരാനാണ് പരിശീനപരിപാടിയെന്ന് ദുബായ് ലേഡീസ് ക്ലബ് ഡയറക്ടര്‍ ലാമിയ അബ്ദുല്‍ അസീസ് ഖാന്‍ പറഞ്ഞു.
മൂന്നുദിവസമാണ് വനികള്‍ക്ക് പരിശീന ക്യാമ്പ് ഒരുക്കുക. ഈ വര്‍ഷം യുഎഇ അടിസ്ഥാനത്തില്‍ സംഘടപ്പിക്കുന്ന ട്രയത്തലണ്‍ അടുത്തവര്‍ഷം മുതല്‍ അന്താരാഷ്ട്ര മല്‍സരമാക്കാന്‍ പദ്ധതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.