Currency

ദുബായ് നിരത്തുകളില്‍ ഇനി ഹൈഡ്രജന്‍ കാറുകളും

സ്വന്തം ലേഖകന്‍Saturday, October 14, 2017 4:37 pm

ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ മിറായി എന്ന പരിസ്ഥിതി സംരക്ഷകരായ കാറുകളുടെ പട്ടികയില്‍പ്പെട്ട ഹൈഡ്രജന്‍ കാറുകളാണ് പരീക്ഷണയോട്ടത്തിന് തയാറെടുക്കുന്നത്. തുടക്കത്തില്‍ മൂന്ന് കാറുകളാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നത്.

ദുബായ്: ഹൈഡ്രജന്‍ കാറുകള്‍ ഇനി മുതല്‍ ദുബായ് റോഡുകളിലും. ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ മിറായി എന്ന പരിസ്ഥിതി സംരക്ഷകരായ കാറുകളുടെ പട്ടികയില്‍പ്പെട്ട ഹൈഡ്രജന്‍ കാറുകളാണ് പരീക്ഷണയോട്ടത്തിന് തയാറെടുക്കുന്നത്. തുടക്കത്തില്‍ മൂന്ന് കാറുകളാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നത്. ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍സ് (എഫ്.സി.ഇ.വി) എന്നറിയപ്പെടുന്ന ഇവയില്‍ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കാനുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഡീലര്‍മാരായ അല്‍ ഫുത്തൈം മോട്ടോഴ്‌സിന്റെ അല്‍ ബദിയ ഷോറൂമില്‍ പ്രവര്‍ത്തനം തുടങ്ങി.

ഹൈഡ്രജന്‍ കാര്‍ എന്നൊക്കെ വിളിക്കുമെങ്കിലും വൈദ്യുതിയിലാണ് കാറിന്റെ ഓട്ടം. ഇതിന് ആവശ്യമായ വൈദ്യുതി നല്‍കുന്നത് ഫ്യൂവല്‍ സെല്ലുകളാണ്. ഈ ഫ്യുവല്‍ സെല്ലുകളിലേക്കാണ് ഹൈഡ്രജന്‍ നല്‍കുക. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്ന് ജലം ഉണ്ടാകുന്ന രാസപ്രവര്‍ത്തനത്തിനിടെ വൈദ്യുതി ഉണ്ടാകുമെന്ന കണ്ടെത്താണ് ഫ്യൂവല്‍സെല്ലുകളുടെ ജനനത്തിന് കാരണം. ഒരു തവണ നിറച്ചാല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാം. 2013 സെപ്റ്റംബറില്‍ വൈദ്യുതിയും ഇന്ധനവും ഉപയോഗിക്കാവുന്ന ഹൈബ്രീഡ് കാറുകള്‍ ടൊയോട്ട എത്തിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x