Currency

കോവിഡ് വ്യാപനം; ദുബായില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു

സ്വന്തം ലേഖകന്‍Saturday, September 26, 2020 2:34 pm

ദുബായ്: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദുബായിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദ പരിപാടികള്‍ അവസാനിപ്പിക്കണം.

ദുബായിലെ വിനോദകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ സമ്മേളനകേന്ദ്രങ്ങള്‍ എന്നിവക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. വിനോദ പരിപാടികള്‍ രാത്രി ഒന്നിന് ശേഷം തുടരാന്‍ പാടില്ല. കോമേഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് വകുപ്പാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

വിനോദ പരിപാടികള്‍ രാത്രി ഒന്നിന് മുമ്പ് അവസാനിപ്പിക്കുന്നതിന് പുറമെ, റെസ്റ്ററന്റുകളില്‍ പുലര്‍ച്ചെ മൂന്നിന് ശേഷം പൊതുജനങ്ങള്‍ക്കായി ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാനും പാടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x